പെരുമ്പാവൂർ ∙ ആൾക്കൂട്ട മർദനത്തിൽ മരിച്ച നൂറുൽ ഹുസൈനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നു പൊലീസ്.
ജോലിയൊന്നുമില്ലാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളെന്നാണു പ്രാഥമിക വിവരം. പ്ലൈവുഡ് കമ്പനി നടത്തിപ്പുകാരിൽ ഒരാളുടെ മകൻ രാവിലെ 8 മണിയോടെ കമ്പനിയിലെത്തിയപ്പോഴാണു സംഭവം അറിയുന്നത്.
ഇദ്ദേഹം ഉടൻ ഓട്ടോറിക്ഷയിൽ പെരുമ്പാവൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രിയിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്ലൈവുഡ് കമ്പനിയിൽ നിന്നു പ്രതികളെ പിടികൂടിയത്.
മുടിക്കൽ മൂക്കട
മുജീബ്, മുണ്ടേത്ത് കബീർ എന്നിവരാണു കമ്പനി വാടകയ്ക്കു നടത്തുന്നത്. റൂറൽ എസ്പി കെ.എസ്.
സുദർശൻ, പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ, ഇൻസ്പെക്ടർ എൽ. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
നൂറുൽ ഹുസൈനെ അതിക്രൂരമായി മർദിക്കുന്നത് അവിടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളി മൊബൈൽ ഫോണിൽ പകർത്തി. ഇതാണു പ്രധാന തെളിവ്.
മോഷണം ചോദ്യം ചെയ്ത് ചിലർ വട്ടംകൂടിനിന്ന് ഉരുളൻ തടി ഉപയോഗിച്ചു മർദിക്കുന്നതാണു ദൃശ്യത്തിൽ. ഒരു മണിക്കൂറോളം നൂറുൽ ഹുസൈൻ മർദനമേറ്റു കിടന്നു.
ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപു മരിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.
തൊഴിലാളിക്ഷാമം മൂലം കമ്പനിയുടെ പ്രവർത്തനം ഇന്നലെ താൽക്കാലികമായി നിർത്താനിരിക്കെയാണു കൊലപാതകം. അതിഥിത്തൊഴിലാളികൾ ജോലി ചെയ്യുന്ന കമ്പനികളിലും മറ്റു തൊഴിലിടങ്ങളിലും പരസ്പരം ആക്രമിക്കുന്നതും പരുക്കേൽപിക്കുന്നതും പതിവാണ്.
അമിത ലഹരി ഉപയോഗം മൂലവും മരണങ്ങളുണ്ടാകുന്നുണ്ട്.
മോഷണം ആരോപിച്ച് അസം സ്വദേശിയെ സംഘംചേർന്ന് അടിച്ചു കൊന്നു
പെരുമ്പാവൂർ ∙ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളുടെ താമസ സ്ഥലത്തു നിന്നു മൊബൈൽ ഫോണും പണവും മോഷ്ടിച്ചെന്നാരോപിച്ച് അസം സ്വദേശിയായ യുവാവിനെ ആറംഗ സംഘം മരക്കഷണം ഉപയോഗിച്ച് അടിച്ചു കൊന്നു. അസം സ്വദേശി നൂറുൽ ഹുസൈൻ (25) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ അസം സ്വദേശികളായ സഹോദരങ്ങൾ ഉൾപ്പെടെ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അലാവുദ്ദീൻ (32), സാക്കിർ ഹുസൈൻ (42), ഹബീബുദ്ദീൻ (32), മുസമ്മിൽ ഹഖ് (27), ഹസൻ അലി (37), മിനാറുൽ (32) എന്നിവരാണു പിടിയിലായത്.
ഇന്നലെ രാവിലെ 6നു മുടിക്കൽ വഞ്ചിനാട് എഎം വിനീർ എന്ന സ്ഥാപനത്തിലാണു സംഭവം.
തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ നൂറുൽ ഹുസൈനെ സംശയാസ്പദമായ രീതിയിൽ തൊഴിലാളികൾ കണ്ടു. ഇവിടെനിന്ന് ഇറങ്ങിയോടിയ ഇയാളെ ഓടിച്ചിട്ടു പിടികൂടി മറ്റൊരു മുറിയിൽ കൊണ്ടുപോയി മർദിക്കുകയായിരുന്നു.
ഉരുളൻ തടികൾ ഉപയോഗിച്ചു പുറത്തും മുഖത്തും മാരകമായി അടിച്ചു പരുക്കേൽപിച്ചു. നെഞ്ചിനും വയറിനും കൈകാലുകൾക്കും ഗുരുതര പരുക്കേറ്റിരുന്നു.
പല്ലുകൾ തകർന്ന നിലയിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

