നീലേശ്വരം ∙ നഗരത്തിലൂടെയുള്ള അശാസ്ത്രീയമായ ദേശീയപാത നിർമാണത്തിൽ നീലേശ്വരത്ത് പ്രതിഷേധം പുകയുന്നു. ആകാശപാത വേണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 17ന് രാപകൽ സമരം നടത്താനും, ആവശ്യം അംഗീകരിക്കുന്നതുവരെ മേൽപാലത്തിലൂടെയുള്ള വാഹനങ്ങൾ തടയാനും അഡ്ഹോക് കമ്മിറ്റി യോഗം തീരുമാനിച്ചു.
നഗരസഭാ ചെയർമാൻ പി.പി.മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ പി.എം.സന്ധ്യ, നഗരസഭാ പ്രതിപക്ഷ നേതാവ് ഇ.ഷജീർ, കൗൺസിലർമാരായ കെ.സതീശൻ, ഇ.ചന്ദ്രമതി, ഇ.കെ.ചന്ദ്രൻ, ഷമീന മുഹമ്മദ്, പി.വി.സതീശൻ, രാഷ്ട്രീയ സന്നദ്ധ സംഘടനാ നേതാക്കളായ മാമുനി വിജയൻ, എറുവാട്ട് മോഹനൻ, കെപി നസീർ, കെ.വി.സുരേഷ് കുമാർ, പി.വിജയകുമാർ, പി.യു.വിജയകുമാർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയേടത്ത് എന്നിവർ പ്രസംഗിച്ചു. അഡ്ഹോക് കമ്മിറ്റി കോഓർഡിനേറ്ററായി നഗരസഭാ പ്രതിപക്ഷ നേതാവ് ഇ.ഷജീറിനെ യോഗം തിരഞ്ഞെടുത്തു.
മാർക്കറ്റ് ജംക്ഷനിൽ പുഴയോടു ചേർന്ന ഭാഗങ്ങളിൽ അശാസ്ത്രീയമായ രീതിയിൽ കല്ലും മണ്ണും നിറച്ചുള്ള നിർമാണം പുരോഗമിക്കുകയാണ്.
ചതുപ്പു സ്ഥലം മണ്ണിട്ടു നികത്തുന്നതിനിടെ മണ്ണുമാന്തി യന്ത്രം ചെളിയിൽ താഴ്ന്നതിനെക്കുറിച്ച് കലക്ടർക്ക് പരാതി നൽകിയിട്ടും ജില്ലാ ഭരണകൂടം ഇടപെടാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

