ഫെബ്രുവരി 28ന് അപ്രതീക്ഷിതമായാണ് യുഎസ് – ഇസ്രയേൽ സൈന്യം ഇറാനിലെ കേന്ദ്രങ്ങിൽ ആക്രമണം നടത്തിയത്. ലോകത്തിലെ ചുരുക്കം ചില ആളുകൾക്ക് മാത്രമറിയാവുന്ന രഹസ്യമായിരുന്നു അത്.
എന്നാൽ ഇരുവിഭാഗവും യുദ്ധം തുടങ്ങിയതോടെ പ്രതിരോധ കമ്പനികൾക്ക് നല്ല കോളാണ്. എല്ലാ രാജ്യങ്ങളും പ്രതിരോധ മേഖലയിൽ ചെലവിടൽ കൂട്ടിയിട്ടുണ്ട്.
ഇത്തരം കമ്പനികളിൽ നേരത്തെ നിക്ഷേപിച്ചവരാണ് യുദ്ധത്തിന്റെ സമയത്തു പോലും പണമുണ്ടാക്കുന്നത്. എന്നാൽ ഇറാനെ ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് യുഎസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ നിക്ഷേപക ഉപദേഷ്ടാവ് പ്രതിരോധ കമ്പനികളിൽ നടത്തിയ ചില നീക്കങ്ങളാണ് ഇന്നത്തെ ചർച്ചാ വിഷയം.
പീറ്റ് ഹെഗ്സെത്തിന്റെ പേഴ്സണൽ ബ്രോക്കർ ഇറാൻ ആക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് നിക്ഷേപക കമ്പനിയായ ബ്ലാക്ക്റോക്കിലെത്തി ചില നിക്ഷേപങ്ങളെക്കുറിച്ച് തിരക്കിയിരുന്നു.
പ്രതിരോധ മേഖലയിലുള്ള ഇടിഎഫിൽ വലിയൊരു തുക നിക്ഷേപിക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ സാങ്കേതിക പരമായ കാരണങ്ങളെ തുടർന്ന് ഈ നിക്ഷേപം നടന്നില്ലെന്നും റിപ്പോർട്ട് പറയുന്നു.
മറ്റേതെങ്കിലും നിക്ഷേപങ്ങൾ നടത്തിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ ഇത്തരമൊരു ആരോപണം തെറ്റാണെന്നും ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നുമാണ് യുഎസ് പ്രതിരോധ വകുപ്പിന്റെ പ്രതികരണം.
‘ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ വഷളാകുമ്പോൾ വിവിധ സർക്കാരുകൾ സുരക്ഷ ആവശ്യങ്ങൾക്ക് പണം ചെലവഴിക്കാൻ ഇടയുള്ള കമ്പനികളിൽ നിക്ഷേപിക്കാനുള്ള അവസരം ‘ – പീറ്റ് ഗെഹ്സെത്തിന്റെ ബ്രോക്കർ നിക്ഷേപിക്കാൻ ഉദ്ദേശിച്ച ഫണ്ടിനെക്കുറിച്ച് ബ്ലാക്ക്റോക്ക് പറയുന്നത് ഇങ്ങനെയാണ്.
വമ്പൻ പ്രതിരോധ കമ്പനികളായ ലോക്ക്ഹീഡ് മാർട്ടിൻ, നോർത്ത് ഗ്രൂപ്പ ഗ്രുമ്മൻ, ആർടിഎക്സ് തുടങ്ങിയ കമ്പനികളാണ് ഇതിൽ ഉൾപ്പെട്ടിരുന്നത്. എല്ലാം യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് വമ്പൻ പ്രതിരോധ ഓർഡര് ലഭിക്കുന്ന കമ്പനികൾ കൂടിയാണ്.
വമ്പൻ ക്രമക്കേട്?
ഇറാനിലെ സൈനിക നടപടി മറയാക്കി സാമ്പത്തിക മേഖലയിൽ വലിയ തട്ടിപ്പു നടക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ട്രംപിന്റെ വിശ്വസ്തന്റെ പേരിലും ആരോപണം ഉയർന്നത്.
ഇറാനുമായി ബന്ധപ്പെട്ട വലിയ പ്രഖ്യാപനങ്ങൾക്ക് മുമ്പ് വിപണിയിൽ അസാധാരണ ഇടപെടലുകൾ നടന്നതായി ഇതിനോടകം തന്നെ തെളിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഇറാനിലെ ഊർജ കേന്ദ്രങ്ങളെ ആക്രമിക്കുന്നത് അഞ്ച് ദിവസത്തേക്ക് ഒഴിവാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. അതിനു തൊട്ടുമുമ്പ് ക്രൂഡ് ഓയിലിൽ അസാധാരണ ഇടപെടൽ നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഔദ്യോഗിക രഹസ്യങ്ങൾ അറിയാവുന്ന ഉന്നതർ ഇതുപയോഗിച്ച് അനധികൃതമായി വിപണിയിൽ ഇടപെടുന്ന ഇൻസൈഡർ ട്രേഡിങ്ങാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം വൈറ്റ് ഹൗസ് നിഷേധിച്ചു.
ലോകത്ത് നടക്കുന്ന പ്രധാന സംഭവങ്ങൾ പ്രവചിച്ച് പണം നേടുന്ന പോളി മാർക്കറ്റിൽ പന്തയം വക്കുന്നവരുടെ എണ്ണവും ഇപ്പോൾ കൂടിയിട്ടുണ്ട്.
ഇറാനിലെ ആക്രമണവും വെനസ്വേലയിൽ നിക്കോളാസ് മഡുറോയെ യുഎസ് പിടികൂടിയതുമെല്ലാം കൃത്യമായി പ്രവചിച്ച് പണമുണ്ടാക്കിയ വിരുതന്മാരും ഏറെയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

