കോഴിക്കോട് ∙ ദേശീയപാത ആറു വരിയാക്കി വീതി കൂട്ടിയപ്പോൾ മുറിഞ്ഞുപോയ വൈദ്യുത ലൈൻ 5 മാസം കഴിഞ്ഞിട്ടും പുനഃസ്ഥാപിച്ചിട്ടില്ല. ചേവായൂർ സബ് സ്റ്റേഷനിൽനിന്നു ഗാന്ധി റോഡ് സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന 110 കെവി ലൈനിലെ രണ്ടു കേബിളുകളാണ് കുടിൽതോട് മുതിരക്കാല ജംക്ഷനിൽ മുറിഞ്ഞുപോയത്.
ഇതോടെ ഗാന്ധിറോഡ് സബ് സ്റ്റേഷനിൽ വൈദ്യുത വിതരണം മുടങ്ങി. തുടർന്ന് നല്ലളം – ഗാന്ധിറോഡ് ലൈൻ വഴി വൈദ്യുതി എത്തിക്കാനും തുടങ്ങി.
എന്നാൽ, ചൂടുകാലമായതോടെ വൈദ്യുതി ഉപയോഗം വർധിച്ചു.
ബദൽ ലൈൻ വഴിയുള്ള വൈദ്യുതി വിതരണത്തിൽ ഓവർലോഡ് പ്രശ്നമായി. ഇതു പരിഹരിക്കാൻ രാത്രി 12ന് ശേഷം 10 മിനിറ്റ് പല ഭാഗങ്ങളിലായി വൈദ്യുതി വിതരണം നിർത്തിവയ്ക്കുകയാണ്.
ഇത് ജനങ്ങളെ പ്രയാസത്തിലാക്കിയിരിക്കുകയാണ്. ദേശീയപാത അതോറിറ്റി നേരിട്ട് ലൈൻ അറ്റകുറ്റപ്പണി നടത്തണമെന്നാണ് കെഎസ്ഇബി ഇപ്പോൾ ആവശ്യപ്പെട്ടത്.
കേബിൾ എത്താൻ വൈകുന്നതാണ് അറ്റകുറ്റപ്പണി നീണ്ടുപോകാൻ കാരണമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ പറഞ്ഞു.
കേബിൾ അറ്റകുറ്റപ്പണി നടത്തുന്നതിനു എൻഎച്ച്എഐ 90 ലക്ഷം രൂപയാണ് കെഎസ്ഇബിയിൽ അടയ്ക്കേണ്ടത്. കേബിളിനു മാത്രം 19 ലക്ഷം രൂപയും ജോയിന്റ് ക്ലിപ്പിന് 3.5 ലക്ഷം രൂപയുമാണ് ചെലവ്.
ലൈൻ പുനഃസ്ഥാപിക്കുന്നതിനായി ശീതീകരിച്ച ചേംബറിന്റെ നിർമാണം ആരംഭിച്ചതായി കെഎസ്ഇബി അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

