ആലപ്പുഴ ∙ പാചകവാതക പ്രതിസന്ധി മത്സ്യബന്ധന മേഖലയെ സാരമായി ബാധിക്കുന്നു. വള്ളങ്ങളിലും ബോട്ടുകളിലും കടലിൽ പോകുന്നവർക്കു ഭക്ഷണം തയാറാക്കാൻ കഴിയാത്തതിനാൽ കടലിൽ പോകുന്നതു കുറച്ചു.
പല ബോട്ടുകളും കടലിൽ ചെലവഴിക്കുന്ന സമയവും കുറച്ചു. വേനൽക്കാലത്തു പൊതുവേ മീൻലഭ്യത കുറയുന്നതിനൊപ്പം പാചകവാതക പ്രതിസന്ധി കൂടിയായതോടെ മത്സ്യബന്ധന മേഖല ബുദ്ധിമുട്ടിലായി.
40 പേർ ജോലി ചെയ്യുന്ന ഇൻബോർഡ് വള്ളത്തിൽ ഒരു സിലിണ്ടർ മൂന്നു ദിവസംകൊണ്ടു തീരും.
ഒരാഴ്ചയോളം കടലിൽ കിടക്കുന്ന ബോട്ടുകൾ മൂന്നിലേറെ സിലിണ്ടറുകൾ കൊണ്ടുപോകാറുണ്ട്. ഇപ്പോൾ 12 മണിക്കൂറിലേറെ കടലിൽ കിടക്കുന്ന മിക്ക വള്ളങ്ങളിലും ഭക്ഷണം പാകം ചെയ്യുന്നുണ്ട്.
സിലിണ്ടറുകൾ കിട്ടാതായതോടെ ഈ വള്ളങ്ങൾ ഭക്ഷണം തയാറാക്കുന്നത് ഒഴിവാക്കി. വീടുകളിൽ നിന്നു ഭക്ഷണം കൊണ്ടുപോയും നേരത്തേ തിരിച്ചെത്തിയുമാണു പ്രശ്നം പരിഹരിക്കുന്നത്.
തോട്ടപ്പള്ളി, ചെല്ലാനം, വലിയഴീക്കൽ ഹാർബറുകൾ കേന്ദ്രീകരിച്ചാണു ജില്ലയിലെ കൂടുതൽ മത്സ്യത്തൊഴിലാളികളും കടലിൽ പോകുന്നത്.
ഇവിടങ്ങളിൽ ഹോട്ടലുകൾ പൂർണമായി പ്രവർത്തിക്കാത്തതിനാൽ ഭക്ഷണം ലഭിക്കാത്ത സ്ഥിതിയുണ്ട്. ഹാർബറുകളിൽ തിരിച്ചെത്തി മീൻ വിറ്റ ശേഷം വാഹനങ്ങളിൽ വീട്ടിലെത്തിയാലേ പലപ്പോഴും ഭക്ഷണം കഴിക്കാനാകൂ എന്നു സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി ആന്റണി കുരിശിങ്കൽ പറഞ്ഞു.
ഹോട്ടൽ മേഖലയ്ക്കു സിലിണ്ടറുകൾ അനുവദിക്കുന്നതിനു സമാനമായി മത്സ്യബന്ധന മേഖലയ്ക്കും അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.
തട്ടുകടകൾ അടഞ്ഞു തന്നെ
പാചകവാതക പ്രതിസന്ധി കാരണം അടച്ച ഭൂരിഭാഗം തട്ടുകടകളും വീണ്ടും തുറക്കാനായിട്ടില്ല. ഇവിടങ്ങളിൽ ജോലി ചെയ്തിരുന്നവർക്കു വരുമാനമില്ലാത്ത സ്ഥിതിയാണ്.
ഹോട്ടലുകൾ വിറക് അടുപ്പിലേക്കു മാറിയിട്ടുണ്ട്. അത്യാവശ്യത്തിനു മാത്രമാണു പാചകവാതകം ഉപയോഗിക്കുന്നത്.
പാചകവാതകം ഏറെ ആവശ്യമാണെന്നതിനാൽ ചൈനീസ് വിഭവങ്ങൾ മിക്ക ഹോട്ടലുകളിലുമില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

