നിലമേൽ ∙ തങ്കക്കല്ല് വട്ടപ്പാറ റോഡ് നിർമാണം പാതി വഴിയിൽ ഉപേക്ഷിച്ചതിൽ പ്രതിഷേധം നിലനിൽക്കെ ചർച്ചയ്ക്കെത്തിയ നിലവിലെ മന്ത്രിയും എൽഡിഎഫ് ചടയമംഗലം സ്ഥാനാർഥിയുമായ ജെ.ചിഞ്ചുറാണിയും നാട്ടുകാരുമായി വാക്കേറ്റം. ഇന്നലെ രാവിലെ 9.30നു കുട്ടികളും സ്ത്രീകളും ഉൾപ്പെടെ പ്ലക്കാർഡുമായി എത്തി ചിഞ്ചു റാണിയെ തടഞ്ഞപ്പോൾ ചടയമംഗലം പൊലീസ് സ്ഥലത്തെത്തി.
പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ മാറ്റിയതിനു ശേഷം ചിഞ്ചുറാണി മടങ്ങി. കരാറുകാരന്റെ അനാസ്ഥയാണു റോഡ് നിർമാണം തടസ്സപ്പെടാൻ ഇടയാക്കിയതെന്നും പണി പുനരാരംഭിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ടെന്നും മേയ് 26ന് മുൻപ് നിർമാണം പൂർത്തിയാക്കുമെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു.
റോഡ് നിർമാണം തടസ്സപ്പെട്ടതു മൂലം ജനങ്ങളുടെ സഞ്ചാരം തന്നെ അപകടത്തിലാണ്.
റോഡ് പണി ജില്ലാ പഞ്ചായത്തിനെ ഏൽപിക്കാതെ പിഡബ്ല്യുഡിയെ ഏൽപിക്കാമായിരുന്നു. നിലവിൽ കരാർ ഏറ്റെടുത്തയാൾ റോഡ് വെട്ടിപ്പൊളിച്ചിട്ടു.
കാൽനട യാത്ര പോലും ദുഷ്കരമാണ്.
വാഹന ഗതാഗതവും സ്തംഭനത്തിലാണ്.
സൽമാൻ തേവയിൽ (ആക്ഷൻ കൗൺസിൽ ഭാരവാഹി)
5 വർഷമായി പണി തുടങ്ങിയ റോഡ് നിർമാണം പല തവണ തടസ്സപ്പെട്ടിരുന്നു. റോഡ് നന്നാക്കാതെ വോട്ട് പിടിക്കാൻ ഒരു രാഷ്്ട്രീയ പാർട്ടിക്കാരും വരരുതെന്നു കാണിച്ച് ആക്ഷൻ കൗൺസിലുകാരും നാട്ടുകാരും ഫ്ലെക്സ് ബോർഡ് പതിച്ചിരുന്നു.
കൊല്ലം തിരുവനന്തപുരം ജില്ലകളുടെ അതിർത്തിയിലാണ് റോഡ്. ഇത്തവണ സ്കൂൾ തുടങ്ങിയതിനു ശേഷം സ്കൂൾ ബസ് മറിഞ്ഞ് വൻ അപകടമാണ് ഉണ്ടായത്.
25ലധികം കുട്ടികൾക്കു പരുക്കേറ്റിരുന്നു. അപകടം തുടർക്കഥയായതോടെയാണു പ്രതിഷേധം ഉയർന്നത്.
2020–21ൽ ആണ് ബജറ്റിൽ 8 കോടി രൂപ റോഡ് പണിക്ക് അനുവദിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

