പിറവം ∙ രാമമംഗലം റൂട്ടിലെ ഏറ്റവും പഴക്കമേറിയ പടവെട്ടിപ്പാലം ഇനി ഓർമയിലേക്ക്. പെരുവംമൂഴി റോഡ് നവീകരണത്തിന്റെ ഭാഗമായി പതിറ്റാണ്ടുകളോളം പഴക്കമുള്ള പാലം പൊളിച്ചുനീക്കുന്ന ജോലികൾ ആരംഭിച്ചു.
പ്രാഥമിക പരിശോധനയിൽ ബലക്ഷയമില്ലെന്ന റിപ്പോർട്ടിനെത്തുടർന്നു പാലം നിലനിർത്തി ശേഷിക്കുന്ന ഭാഗം വീതി കൂട്ടുന്നതിനായിരുന്നു നീക്കം. ആദ്യ കരാറുകാർ ചുമതല ഒഴിഞ്ഞു പുതിയ കരാർ ഉറപ്പിച്ചതിനു പിന്നാലെയാണു ഇപ്പോൾ പാലം പൊളിക്കുന്നത്.
പാലത്തിനു സമാന്തരമായി സമീപത്തുള്ള പാടശേഖരത്തിലൂടെ പുതിയ റോഡ് നിർമിച്ചു ഗതാഗതം തിരിച്ചു വിട്ടു.
മഴക്കാലത്തു പുഴയിൽ ജലനിരപ്പ് ഉയരുന്നതോടെ കക്കാട് ഉൾപ്പെടുന്ന പ്രദേശങ്ങൾ ദിവസങ്ങളോളം ഒറ്റപ്പെടുന്നതു പതിവായിരുന്നു. തുടർന്നാണു പാലത്തിന്റെ നിർമാണത്തിന് അനുമതിയായത്. പിൽക്കാലത്ത് പെരുവംമൂഴി റോഡിന്റെ ഭാഗമായ മുളക്കുളം വളപ്പിൽപടി, കരിങ്കൽചിറ പാലങ്ങളെല്ലാം പൊളിച്ചു പണിതെങ്കിലും പടവെട്ടിപ്പാലം പൊളിക്കുന്നതിനു നടപടി ഉണ്ടായില്ല.
വാഹനങ്ങൾ തട്ടി കൈവരികൾ തകർന്നതും എതിർദിശയിൽ നിന്നു വരുന്ന വാഹനങ്ങൾക്കു സൈഡ് നൽകാൻ സൗകര്യം ഇല്ലാത്തതുമെല്ലാം അപകടാവസ്ഥയ്ക്കു കാരണമായിരുന്നു. ഇക്കാര്യത്തിൽ പരാതി ശക്തമായിരിക്കെയാണു 98 കോടി രൂപയോളം മുതൽ മുടക്കിൽ പെരുവംമൂഴി റോഡ് നവീകരണത്തിന്റെ ഭാഗമായി പാലം പൊളിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

