പരമോന്നത നേതാവ് ആകാൻ ഇറാൻ ക്ഷണിച്ചെന്നും താൻ പക്ഷേ അതു നിരസിച്ചെന്നും കഴിഞ്ഞദിവസം പറഞ്ഞ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇറാന്റെ ‘പുതിയ സമ്മാനം’ വെളിപ്പെടുത്തി. ഇന്നലെ ക്യാബിനറ്റ് യോഗത്തിലായിരുന്നു ട്രംപിന്റെ പുതിയ പരാമർശം.
അതിങ്ങനെ: ‘‘സമ്മാനമെന്നോണം ഈയാഴ്ച ഹോർമുസ് കടലിടുക്ക് വഴി ഇറാൻ 10 എണ്ണക്കപ്പലുകൾ കടത്തിവിട്ടു.
ഇറാൻ ചർച്ചയ്ക്ക് സന്നദ്ധമാണെന്ന് ഇതിലൂടെ വ്യക്തം. ഞങ്ങൾ ശരിയായ ആളുകളുമായാണ് ഡീൽ ചെയ്യുന്നതെന്നും ഇതു വ്യക്തമാക്കുന്നു’’ – ട്രംപ് പറഞ്ഞു.
ഇറാനെതിരെ ഊർജ കേന്ദ്രങ്ങൾ ഉന്നമിട്ടുള്ള ആക്രമണങ്ങൾ 10 ദിവസത്തേക്ക് നിർത്തിവയ്ക്കുന്നതായി ട്രംപ് പറഞ്ഞെങ്കിലും ചർച്ചയ്ക്ക് ഇറാൻ വഴങ്ങിയതായി സൂചനകളില്ല.
ഓഹരി വിപണികൾ വലിയ തളർച്ചയുടെ ട്രാക്കിലായി. രാജ്യാന്തര എണ്ണവില കൂടുതൽ മുന്നേറ്റം തുടങ്ങി.
സ്വർണവില ഇടിയുകയുമാണ്.
ഹോർമുസ് വഴി കടന്നുപോയ കപ്പലുകളിൽ ചിലത് പാക്കിസ്ഥാനി പതാകയുള്ളതാണെന്നും ട്രംപ് പറഞ്ഞു. പാക്കിസ്ഥാനുമായി യുഎസിന്റെ 15-ഇന വെടിനിർത്തൽ നിർദേശങ്ങൾ പങ്കുവച്ചിട്ടുണ്ടെന്ന് യുഎസിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും വ്യക്തമാക്കി.
ഇറാന്റെ ഊർജ നിലയങ്ങൾ ആക്രമിക്കുന്നത് ട്രംപ് ഏപ്രിൽ 6 വരെ മരവിപ്പിച്ചിട്ടുണ്ട്. ‘‘ചർച്ച വേണമെന്ന് ഇരക്കുന്നത് ഞങ്ങളല്ല, അവരാണ് (ഇറാൻ).
കഴിവുകെട്ട പോരാളികളാണ് ഇറാനികൾ.
പക്ഷേ, ചർച്ചാവൈഗ്ധ്യമുണ്ട്. അവർ വിഡ്ഢികളല്ല, സ്മാർട്ടാണ് ചില കാര്യങ്ങളിൽ’’ – ട്രംപ് പറഞ്ഞു.
Updating… … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

