മേപ്പാടി ∙ കാലങ്ങൾ കടന്നുപോയിട്ടും മായാതെ നിൽക്കുകയാണു മേപ്പാടി എരുമക്കൊല്ലിയിലെ ഈ ചുവരെഴുത്ത്. 1980ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഐക്യമുന്നണി സ്ഥാനാർഥി ആയിരുന്ന അരങ്ങിൽ ശ്രീധരനു വേണ്ടിയുള്ള ചുമരെഴുത്ത് 39 വർഷമായിട്ടും മായാതെ കിടക്കുന്നത്.
അക്കാലത്ത് കൽപറ്റ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്നു. മേപ്പാടി എരുമക്കൊല്ലി ചെമ്പ്ര എസ്റ്റേറ്റ് രണ്ടാം നമ്പർ പാടിയിൽ (ലയം)ആണ് ഇപ്പോഴും അപൂർവമായ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ശേഷിപ്പ്.
ഇടതു മുന്നണി സ്ഥാനാർഥി ഇ.കെ.
ഇമ്പിച്ചി ബാവ ആയിരുന്നു എതിരാളി. വൻ പോരാട്ടത്തിനൊടുവിൽ 40,695 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ ഇമ്പിച്ചിബാവ വിജയിച്ചു.
ഐക്യമുന്നണിയുടെ ചിഹ്നം കലപ്പയേന്തിയ കർഷകൻ ആയിരുന്നു. ചിഹ്നമെല്ലാം മാഞ്ഞു പോയെങ്കിലും കെട്ടിടത്തിൽ മറ്റു പണികൾ ഒന്നും നടത്താത്തതിനാൽ എഴുത്ത് പഴയപടി കിടക്കുകയാണെന്ന് ചുമരിൽ എഴുതിയ പി.പി.
ഹംസ പറയുന്നു. 3 മുറികളുള്ള കെട്ടിടത്തിൽ ഇപ്പോൾ ചെമ്പ്ര പോസ്റ്റ് ഓഫിസ് മാത്രമാണു പ്രവർത്തിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

