ഈ മാസം 21 മുതൽ ക്ലാസുകൾ രാവിലെ മുതൽ വൈകിട്ടു വരെയായിരിക്കും. നാളെ(14-02-2022) സ്കൂളുകൾ തുറക്കും. ഒൻപതു വരെയുള്ള ക്ലാസുകൾ ഉച്ചവരെ മാത്രമായിരിക്കും. 21മുതൽ എല്ലാ ക്ലാസുകളും വൈകിട്ടു വരെയാക്കും. ഈ മാസവും അടുത്ത മാസവും പൊതു അവധിയൊഴികെയുള്ള എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിവസമായിരിക്കും.
പ്രീപ്രൈമറി ക്ലാസുകളും നാളെ ആരംഭിക്കും. ഉച്ചവരെ മാത്രമായിരിക്കും ക്ലാസ്. പകുതി കുട്ടികൾക്ക് മാത്രമാണ് അനുമതി. ഒന്നുമുതൽ ഒൻപതുവരെയുള്ള ക്ലാസുകൾക്ക് വാർഷിക പരീക്ഷ നടത്തും. ഉച്ചയ്ക്ക് ശേഷമായിരിക്കും വിക്ടേഴ്സിലെ ക്ലാസുകൾ.
10, 11, 12 ക്ലാസുകൾ ഇപ്പോഴുള്ളതുപോലെ ഫെബ്രുവരി 19വരെ തുടരും. ഫെബ്രുവരി 21 മുതൽ ഒന്നുമുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകൾ സാധാരണപോലെ നടത്തും. എസ് എസ് എൽ സി, പ്ലസ് ടു മോഡൽ പരീക്ഷകൾ മാർച്ച് 16ന് ആരംഭിക്കും. പത്തിലെയും പ്ലസ് ടുവിലെയും പൂർത്തിയാക്കിയ പാഠഭാഗത്തെ കുറിച്ച് അദ്ധ്യാപകർ റിപ്പോർട്ട് നൽകണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]