പഴയന്നൂർ ∙ പാചകവാതക ക്ഷാമം രൂക്ഷമായതോടെ മിക്ക ഹോട്ടലുകളും ചായ വിൽപന നിർത്തി. അടച്ചുപൂട്ടാത്ത ഹോട്ടലുകളിൽ പോലും ഇപ്പോൾ ചായ ലഭ്യമല്ല.
വിറകടുപ്പിലെ ചായയ്ക്കു പുകമണം ഉണ്ടാകും എന്നതിനാൽ ചായയ്ക്കു പാചകവാതകം തന്നെ വേണം. ഗാർഹിക വാതക കുറ്റി ‘ഉടുപ്പിട്ടു’ മറച്ചു വച്ച ചില കടകളിൽ ചായ ലഭ്യമാണ്.
ചിലയിടങ്ങളിൽ ഇൻസ്റ്റന്റ് ചായയും കിട്ടുന്നുണ്ട്. ദിവസം പലതവണ ചായ കുടിക്കുന്ന ചായ ലഹരിക്കാരാണു വെട്ടിലായത്.
ഇത്തരക്കാർക്കു പണ്ടേ വീട്ടിലെ ചായ പറ്റില്ല. ഹോട്ടലിലെ ‘അടിച്ച’ ചായ തന്നെ വേണം.
കിട്ടുന്നിടം തേടിപ്പിടിച്ചു ചെന്നാണു ചായ ആരാധകരിൽ പലരും ഇപ്പോൾ ചായക്കൊതി തീർക്കുന്നത്. ഇങ്ങനെ പോയാൽ വൈകാതെ ചായകുടി മുട്ടും എന്നുറപ്പാണ്.
അല്ലെങ്കിൽ വീട്ടിലെ ചായയ്ക്കു കീഴടങ്ങേണ്ടി വരും!
95 ശതമാനം ഹോട്ടലുകളും ‘ക്ലോസ്ഡ്’
തൃശൂർ ∙ വാണിജ്യ സിലിണ്ടറുകളുടെ വിതരണം ചെറിയ തോതിൽ ആരംഭിച്ചെന്ന അഭ്യൂഹം പരക്കുന്നുണ്ടെങ്കിലും നഗരത്തിലെ 95 ശതമാനം ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. 5 ശതമാനം ഹോട്ടലുകൾ ഭാഗികമായി പ്രവർത്തിക്കുന്നു.
റീഫിൽ ചെയ്ത വാണിജ്യ സിലിണ്ടറുകളുടെ ലോഡ് വരുന്നില്ലെന്നാണു ഗ്യാസ് ഏജൻസിക്കാർ അറിയിച്ചത്. വരുന്ന ഗ്യാസ് മുൻഗണനാക്രമത്തിൽ ഗാർഹിക ആവശ്യങ്ങൾക്കു വിതരണം ചെയ്തതിനു ശേഷമേ ഹോട്ടലുകൾക്കു വിതരണം ചെയ്യാൻ സാധിക്കൂ.
നിലവിൽ വിറകടുപ്പ് ഉപയോഗിക്കാൻ സാധിക്കുന്ന ഹോട്ടൽ നടത്തിപ്പുകാരാണു വിഭവങ്ങളുടെ എണ്ണം കുറച്ച് തുറന്നു പ്രവർത്തിക്കുന്നത്. മിക്ക ഹോട്ടലുകളിലും ലൈവ് ചായകൾ ഇല്ല.
പകരം തയാറാക്കിയ ചായ കെറ്റിലിൽ വിതരണം ചെയ്യുകയാണ്. ചായ, സ്നാക്സ് എന്നിവയുടെ വില ചില ഹോട്ടലുകളിൽ വർധിപ്പിച്ചിട്ടുമുണ്ട്.
10 രൂപയുടെ ചായ 15 രൂപ, 10 രൂപയുടെ സ്നാക്സ് 15 രൂപ എന്നിങ്ങനെയാണു വർധന. വാണിജ്യ സിലിണ്ടറുകളുടെ വിതരണം പൂർവസ്ഥിതിയിൽ ആയിട്ടില്ല.
മുട്ടക്കച്ചവടം പൊട്ടി
∙ തട്ടുകടകളും ഹോട്ടലുകളും അടച്ചതു മുട്ട
വിൽപനയെ ബാധിച്ചിട്ടുണ്ട്. മുട്ട
വിൽപന പകുതിയായി കുറഞ്ഞു –വിജീഷ് (കുന്നംകുളം സ്വദേശി, 30 വർഷമായി മുട്ട വിൽപന നടത്തുന്നു)
ആ ചാക്ക് ഇവിടെ ഇറക്കാനാകില്ല
∙ ഒരു ദിവസം 25 ചാക്ക് സവാളയുടെ വ്യാപാരം ഇവിടെ ഉണ്ടായിരുന്നു.
ഗ്യാസ് പ്രതിസന്ധി വന്നതോടെ ദിവസം 10 ചാക്ക് സവാളയാണു വരുത്തുന്നത്. അതും ഒരു ദിവസം വിറ്റുതീരുന്നില്ല.
ഈ സ്ഥിതി മുൻപ് കോവിഡ് സമയത്താണ് ഉണ്ടായിരുന്നത്. – ജോസ് (30 വർഷമായി വ്യാപാരി)
വ്യാപാരത്തിന്റെ ഗ്യാസ് പോകും
∙വ്യാപാരം കുറയുന്നതോടെ കടയിലെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കേണ്ടിവരും.
ഒരുപാട് കുടുംബങ്ങൾ പട്ടിണിയിലാവും. ഹോട്ടലുകൾ എല്ലാം തുറന്നു പ്രവർത്തിച്ചില്ലെങ്കിൽ പച്ചക്കറി വ്യാപാരം നിർത്തേണ്ട
സ്ഥിതി വരും. – സിൽവസ്റ്റർ (40 വർഷമായി പച്ചക്കറികച്ചവടം നടത്തുന്നു)
പാൽക്കച്ചവടം പൊലിമയോടെ
∙ വേനൽകാലം ആയതിനാൽ തൈര്, സംഭാരം, പാൽ സർബത്ത് എന്നിവയുടെ വിൽപന കൂടി.
മാത്രമല്ല ഉത്സവ സീസൺ ആയതിനാലും പാൽ വിൽപന വർധിച്ചു. പൊതുവേ ഇന്ധന പ്രതിസന്ധി വിൽപനയെ ബാധിച്ചിട്ടില്ല.– വിൻസി വർഗീസ്, ഡെയറി മാനേജർ, മിൽമ തൃശൂർ.
എന്തൂട്ട് തേങ്ങയാണിത് !
∙ നാളികേരം ദിവസം 4 ടൺ കൊണ്ടുവന്നിരുന്നത് ഇപ്പോൾ 2 ടൺ ആക്കി കുറച്ചിട്ടുണ്ട്.
കേറ്ററിങ് സർവീസുകാർ പല ഓർഡറുകളും റദ്ദാക്കിയത് നാളികേരം കച്ചവടത്തെ ബാധിച്ചു. –സുനിൽ (40 വർഷമായി കച്ചവടം ചെയ്യുന്നു) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

