തിരുവനന്തപുരം: പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സുധീർ കരമന. മുന്നണിയോടൊപ്പം എപ്പോഴും ഉണ്ടാകുമെന്ന് വ്യക്തമാക്കിയ സുധീർ കരമന മുന്നണിക്കകത്ത് തന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ചർച്ച നടന്നിരിക്കാമെന്നും അഭിപ്രായപ്പെട്ടു.
ഇടതുപക്ഷം എടുത്തുചാടി ഒന്നും ചെയ്യുന്ന മുന്നണിയല്ല. രാഷ്ട്രീയപരവും സാമൂഹ്യപരവുമായിട്ടുള്ള കാര്യങ്ങൾ താല്പര്യം ഉള്ള ആളാണ് താൻ. മണ്ഡലം എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്.
സത്യമായും സ്വതന്ത്രമായും മുന്നണിയോടൊപ്പം നിന്ന് പ്രവർത്തിക്കും. സന്തോഷത്തോടെ പ്രചാരണത്തിന് ഇറങ്ങും.
സിനിമാ മേഖലയിൽ നിന്ന് ഒരുപാട് പേർ രാഷ്ട്രീയ മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്. സിനിമ മേഖല ഉപേക്ഷിച്ചു പൂർണമായും രാഷ്ട്രീയത്തിലേക്ക് എന്നൊരു ചിന്തയില്ലെന്ന് പറഞ്ഞ സുധീർ പാർട്ടി ഉത്തരവാദിത്വം ഏൽപ്പിച്ചാൽ സന്തോഷത്തോടെ അത് നിർവഹിക്കുമെന്നും കൂട്ടിച്ചേർത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

