ക്യൂബയ്ക്കുമേൽ നിലപാട് കൂടുതൽ കടുപ്പിച്ച് യുഎസ്. ക്യൂബയിലേക്ക് എണ്ണയുമായി പുറപ്പെട്ട
2 റഷ്യൻ എണ്ണക്കപ്പലുകൾ ഏതാനും ദിവസങ്ങൾക്കകം ലക്ഷ്യസ്ഥാനത്തെത്തും. എന്നാൽ, റഷ്യൻ എണ്ണ വാങ്ങുന്നതിന് ക്യൂബയ്ക്ക് വിലക്ക് ഏർപ്പെടുത്തുന്നതായി യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
ഏതെങ്കിലും രാജ്യം ക്യൂബയ്ക്ക് എണ്ണ വിൽക്കാൻ ശ്രമിച്ചാൽ ആ രാജ്യത്തിനും വിലക്ക് ബാധകമാക്കും.
ഇറാനെതിരായ യുദ്ധവും തുടർന്ന് ഹോർമുസ് കടലിടുക്കിൽ കപ്പലുകൾ നേരിടുന്ന തടസ്സവും മൂലം രാജ്യാന്തര എണ്ണവില കത്തിക്കയറിയതോടെ റഷ്യൻ എണ്ണയ്ക്കുള്ള ഉപരോധം യുഎസ് 30 ദിവസത്തേക്ക് നീക്കിയിരുന്നു. ഏത് രാജ്യത്തിനും ഇക്കാലയളവിൽ റഷ്യൻ എണ്ണ വാങ്ങാം.
നിലവിൽ കപ്പലുകളിലുള്ള എണ്ണയാണ് വാങ്ങാനാവുക. എന്നാൽ, ഈ ഇളവ് ക്യൂബയ്ക്ക് ബാധകമല്ലെന്ന് യുഎസ് വ്യക്തമാക്കി.
നേരത്തേ വെനസ്വേലയായിരുന്നു എണ്ണയ്ക്കായി ക്യൂബയുടെ പ്രധാന ആശ്രയം.
ഇപ്പോൾ യുഎസിന്റെ നിയന്ത്രണത്തിലാണ് വെനസ്വേലൻ എണ്ണ വിൽപന. ക്യൂബയ്ക്ക് വെനസ്വേലൻ എണ്ണ വിതരണം ചെയ്യുന്നത് യുഎസ് നിർത്തുകയും ചെയ്തു.
യുഎസും ക്യൂബയുമായുള്ള രാഷ്ട്രീയ ഭിന്നത അതിരൂക്ഷമാണ്. ‘‘ഇറാനിലേത് ഒന്നു തീർത്തോട്ടെ, അടുത്തത് ക്യൂബയാണ്’’ എന്ന് ട്രംപ് ഒരിക്കൽ പറഞ്ഞിരുന്നു.
ക്യൂബൻ സർക്കാർ യുഎസിന് വലിയ ഭീഷണിയാണെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്.
ക്യൂബയും റഷ്യയും ദശാബ്ദങ്ങളായി സുഹൃദ് രാഷ്ട്രങ്ങളാണ്. ട്രംപ് ഭരണകൂടം ക്യൂബയ്ക്ക് എണ്ണയും മറ്റും നിഷേധിക്കുന്നതിനെ റഷ്യ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.
ക്യൂബയ്ക്ക് എണ്ണയും സാമ്പത്തിക സഹായവും നൽകുമെന്നും റഷ്യ വ്യക്തമാക്കിയിരുന്നു.
ഹോങ്കോങ് പതാകയുള്ള ‘സീ ഹോഴ്സ്’, റഷ്യൻ പതാകയുള്ളതും അമേരിക്കയുടെ ഉപരോധമുള്ളതുമായ ‘അനാടലി കൊളോഡ്കിൻ’ എന്നീ കപ്പലുകളാണ് വരുംദിവസങ്ങളിൽ ക്യൂബയിലെത്തുക. ട്രംപ് ഭരണകൂടത്തിന്റെ വിലക്കുണ്ടെങ്കിലും ഇവ ക്യൂബയ്ക്ക് എണ്ണ നൽകിയാകും മടങ്ങുക.
സീ ഹോഴ്സിൽ 1.90 ലക്ഷം ബാരലും അനാടലി കൊളോഡ്കിനിൽ 7.30 ലക്ഷം ബാരലും എണ്ണയാണുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

