തിരുവനന്തപുരം ∙ വ്രതശുദ്ധിയുടെ ആത്മനിർവൃതിയിൽ ചെറിയ പെരുന്നാൾ ആഘോഷിച്ച് വിശ്വാസികൾ. വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും പ്രത്യേക നമസ്ക്കാരം നടന്നു.
ഒരുമാസം നീണ്ട വ്രതശുദ്ധിയുടെ ആത്മചൈതന്യവുമായാണ് വിശ്വാസികൾ ഈദ് ആഘോഷിക്കുന്നത്.
പ്രാർഥനാ നിർഭരമായി വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും വിശ്വാസികൾ ഒത്തുചേർന്നു. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന നമസ്ക്കാരത്തിന് പാളയം ഇമാം ഡോ.
വിപി സുഹൈബ് മൗലവി നേതൃത്വം നൽകി. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ സംയുക്ത ഈദ് ഗാഹിന് ശിഹാബ് പൂക്കോട്ടൂർ നേതൃത്വം നൽകി.
ഭക്തിയുടെയും സഹജീവി സ്നേഹത്തിന്റെയും ആഘോഷമാണ് ചെറിയ പെരുന്നാളെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കലൂർ സ്റ്റേഡിയത്തിലും മറൈൻ ഡ്രൈവിലും ഒരുക്കിയ ഈദ് ഗാഹിൽ ആയിരങ്ങൾ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

