കൊച്ചി∙ മണപ്പുറം ഫിനാൻസിന്റെ ഓഹരികൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്, കമ്പനിയുടെയും ഉപകമ്പനികളുടെയും നിയന്ത്രണം ഏറ്റെടുക്കുന്നതിന് ആഗോള നിക്ഷേപ സ്ഥാപനമായ ബെയ്ൻ ക്യാപ്പിറ്റലിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു.
മണപ്പുറം ഫിനാൻസിൽ ഏകദേശം 4,385 കോടി രൂപയുടെ നിക്ഷേപമാണു നടത്തുക. ബെയ്ൻ ക്യാപ്പിറ്റൽ ഓഹരികൾ ഏറ്റെടുക്കുന്നതോടെ മണപ്പുറത്തിന്റെ ഉപകമ്പനികളായ ആശീർവാദ് മൈക്രോ ഫിനാൻസ്, മണപ്പുറം ഹോം ഫിനാൻസ് എന്നിവയുടെ നിയന്ത്രണത്തിൽ വരുന്ന മാറ്റങ്ങൾക്കും ആർബിഐ അംഗീകാരം നൽകി.
2026 മാർച്ച് 31നകം മൂലധന നിക്ഷേപം പൂർത്തിയാക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

