ഇറാൻ അടച്ചുപൂട്ടിയ ഹോർമുസ് കടലിടുക്ക് തുറക്കാനും മേഖലയിൽ ഇറാന്റെ അപ്രമാദിത്തത്തിന് പൂട്ടിടാനും സഖ്യകക്ഷികളുടെ പിന്തുണ തേടിയ യുഎസ് പ്രസിഡന്റ് ട്രംപിന് ഒടുവിൽ അൽപം ആശ്വാസം. യൂറോപ്യൻ യൂണിയനും ബ്രിട്ടനും ചൈനയും ജപ്പാനുമെല്ലാം പടക്കപ്പൽ അയച്ച് പിന്തുണയ്ക്കണമെന്ന് നേരത്തേ ട്രംപ് ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും അനുകൂലമായി പ്രതികരിച്ചിരുന്നില്ല.
എന്നാലിപ്പോൾ, ഒരു ഗൾഫ് രാഷ്ട്രം തന്നെ രംഗത്തുവന്നു.
ഹോർമുസ് കടലിടുക്കുമായി ചേർന്നു കിടക്കുന്ന രാഷ്ട്രം തന്നെയാണ് പിന്തുണ അറിയിച്ചതെന്നത് ട്രംപിന് നേട്ടമാകും. ഹോർമുസ് സ്വതന്ത്രമാക്കാൻ ട്രംപിനൊപ്പം നിൽക്കുമെന്ന് ഫ്രാൻസും വ്യക്തമാക്കി.
എന്നാൽ, യുദ്ധസമാന സാഹചര്യത്തിലേക്ക് കടക്കാനില്ലെന്നും ഫ്രാൻസ് അറിയിച്ചിട്ടുണ്ട്.
ഹോർമുസിൽ യുഎസ് സൈന്യത്തെ പിന്തുണയ്ക്കുന്നത് ഔദ്യോഗികമായി ഗൾഫ് രാഷ്ട്രം സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും, ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് അനിവാര്യമാണെന്നും ഇതിന്റെ പ്രധാന ഉത്തരവാദിത്തം ഏഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും യൂറോപ്പിലെയും ‘വലിയ രാഷ്ട്രങ്ങൾ’ക്ക് ആണെന്നും ഈ രാജ്യത്തിന്റെ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
സൗദി അറേബ്യ, യുഎഇ, ഒമാൻ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നിവയ്ക്കെല്ലാം എണ്ണയുൾപ്പെടെയുള്ള ചരക്കുനീക്കത്തിന് നിർണായകമാണ് ഹോർമുസ്.
ഇറാൻ ഹോർമുസ് അടച്ചതോടെ ചരക്കുനീക്കം ഏറക്കുറെ നിലച്ചു. യുഎസ്-ഇസ്രയേലി സഖ്യത്തിനെതിരായ ഇറാന്റെ പ്രത്യാക്രമണത്തിൽ ഏറെ നാശനഷ്ടം നേരിട്ട
രാജ്യമാണ് ഇപ്പോൾ ട്രംപിനെ പിന്തുണയ്ക്കുന്നത് ആലോചിക്കുന്നത്.
ഇസ്രയേലുമായി 2020ൽ ചില ഗൾഫ് രാഷ്ട്രങ്ങൾ നയതന്ത്രബന്ധം പുനഃസ്ഥാപിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ ഈ ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് ഈ രാജ്യത്തിന്റെ പ്രതിനിധികൾ വ്യക്തമാക്കിയെന്നുമാണ് സൂചന.
ഇറാന്റെ നിലപാടുകളോട് കടുത്ത എതിർപ്പുമുണ്ട്. ഇറാന്റെ ആക്രമണങ്ങൾ മേഖലയിൽ അമേരിക്കയുടെ സാന്നിധ്യവും സ്വാധീനവും കൂട്ടാനെ സഹായിക്കൂ എന്നും പ്രതിനിധികൾ പ്രതികരിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

