അരുവിത്തുറ ∙ അരുവിത്തുറ സെന്റ് ജോർജ് കോളജിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന രാജ്യാന്തര പിയർ-റിവ്യൂഡ് ഗവേഷണ ജേണലായ ജെം (ഐഎസ്എസ്എൻ: 2393-9850) ന്റെ 2025 പതിപ്പ് ജില്ലാ കലക്ടർ ചേതൻ കുമാർ മീണ പ്രകാശനം ചെയ്തു. ആദ്യപതിപ്പ് കോളജ് മാനേജർ വെരി.
റവ. ഫാ.
മാത്യു ചന്ദ്രൻകുന്നേൽ ഏറ്റുവാങ്ങി. കോളജിൽ സംഘടിപ്പിച്ച രാജ്യാന്തര കോൺഫറൻസ് ഐസിആർഎഎസ്എസ്ടി – 2025ൽ അവതരിപ്പിച്ച ഗവേഷണ പ്രബന്ധങ്ങളിൽ നിന്നും പിയർ റിവ്യൂ, പ്ലഗറിസം പരിശോധന തുടങ്ങിയവയ്ക്കു ശേഷം തിരഞ്ഞെടുക്കപ്പെട്ട
ഗവേഷണ ലേഖനങ്ങളാണ് ജേണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോളജിന്റെ ഗുണമേന്മയാർന്ന വിദ്യാഭ്യാസ- ഗവേഷണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ജേണൽ പ്രസിദ്ധീകരിച്ചതെന്ന് പ്രിൻസിപ്പലും ജേണലിന്റെ എഡിറ്റർ ഇൻ ചീഫുമായ പ്രഫ. ഡോ.
സിബി ജോസഫ് പറഞ്ഞു. അക്കാദമിക് ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ ഇത്തരം പ്രസിദ്ധീകരണങ്ങൾ നിർണായകമാണെന്നും ഇവ കോളജിന്റെ അക്കാദമിക മികവിന്റെ പ്രതീകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രസിദ്ധീകരണത്തിൽ പങ്കാളികളായ എല്ലാ ഗവേഷകരെയും എഡിറ്റോറിയൽ ബോർഡ് അംഗങ്ങളെയും ചടങ്ങിൽ അഭിനന്ദിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

