മനോരമ ഓൺലൈൻ അവതരിപ്പിക്കുന്ന ബിസിനസ് പിച്ച് റിയാലിറ്റി ഷോ ‘മനോരമ ഓൺലൈൻ എലവേറ്റ് – ഡ്രീംസ് ടു റിയാലിറ്റി’ സീസൺ 2 ഉടൻ വരുന്നു. കേരള ചരിത്രത്തിൽ ആദ്യമായി നടന്ന ബിസിനസ് പിച്ച് റിയാലിറ്റി ഷോയുടെ ഒന്നാം പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
മനോരമ ഓൺലൈൻ എലവേറ്റ് സീസൺ 1 വിഡിയോ മനോരമ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ കണ്ടത് ദശലക്ഷക്കണക്കിന് പേർ. ഫൈനലിൽ ബിസിനസ് പിച്ചിങ് നടത്തിയ 21 സ്റ്റാർട്ടപ്പുകൾക്ക് കോടികളാണ് നിക്ഷേപവും ലഭിച്ചു.
ചില സ്റ്റാർട്ടപ്പുകൾക്ക് എലവേറ്റിന് ശേഷവും നിക്ഷേപം തേടിയെത്തി. എലവേറ്റിലൂടെ ലഭിച്ച മാർക്കറ്റിങ് അവസരം വേറെയും.
ഫുൽവ ഉയരങ്ങളിൽ
മനോരമ ഓൺലൈൻ എലവേറ്റ് സീസൺ ഒന്നിൽ പങ്കെടുത്ത് നിക്ഷേപകരുടെ പ്രശംസക്കൊപ്പം മികച്ച നിക്ഷേപവും നേടിയ ഫുൽവ എന്ന ബ്രാൻഡ് വീണ്ടും വാർത്തകളിൽ നിറഞ്ഞത് അടുത്തിടെയാണ്.
പ്രമുഖ നിക്ഷേപകനും ബോട്ട് സഹസ്ഥാപകനുമായ അമൻ ഗുപ്ത ഫുൽവയിൽ നിക്ഷേപിച്ചുവെന്നായിരുന്നു വാർത്ത. സെയിൽത്രൂ വെഞ്ച്വേഴ്സ് മുഖേനയാണ് നിക്ഷേപം.
എത്ര രൂപയാണ് നിക്ഷേപിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല. എലവേറ്റ് തുറന്ന വഴിയിലൂടെ ഫുൽവ നേടിയത് കോടികളുടെ നിക്ഷേപമാണ്, ഒപ്പം ആഗോള മാർക്കറ്റിലെ അറിയപ്പെടുന്ന ഒരു ബ്രാൻഡായി വളർന്നു.
ആവേശമാകാൻ എലവേറ്റ് സീസൺ 2
ഇക്കുറി അഞ്ഞൂറിലധികം അപേക്ഷകളാണ് മനോരമ ഓൺലൈൻ എലവേറ്റ് സീസൺ 2ന് ലഭിച്ചത്.
ഇതിൽ നിന്ന് ഗ്രൂമിങ്ങിന് തിരഞ്ഞടുത്തത് മുപ്പത് സ്റ്റാർട്ടപ്പുകളെയാണ്. ഗ്രൂമിങ്ങിന് ശേഷം ഫൈനലിലെത്തിയത് 21 സ്റ്റാർട്ടപ്പുകൾ.
ഗ്രൂമിങ്ങില് തിളങ്ങിയതും മികച്ച വളർച്ചാ സാധ്യതയുള്ളതുമായ സ്റ്റാർട്ടപ്പുകൾക്കായിരുന്നു അവസരം.
നിക്ഷേപകർ
ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, ഹീൽ സ്ഥാപകൻ രാഹുൽ എബ്രഹാം മാമ്മൻ, അരോമ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ ആൻ സജീവ്, ഹെഡ്ജ് ഇക്വിറ്റീസ് ചെയർമാൻ അലക്സ് കെ.ബാബു, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം.എം.ജോസഫ് എന്നിവരാണ് സീസൺ–2ലെ നിക്ഷേപക പാനൽ അംഗങ്ങൾ.
ഏതൊക്കെ സ്റ്റാര്ട്ടപ്പുകളാണ് മനോരമ ഓൺലൈൻ എലവേറ്റ് സീസൺ 2ൽ പങ്കെടുത്തതെന്ന് അറിയണ്ടേ? അവരുടെ കിലിടൻ ബിസിനസ് ആശയങ്ങൾ കേൾക്കണ്ടേ? നിക്ഷേപക പാനലിൽ നിന്ന് എത്ര രൂപയുടെ നിക്ഷേപമാണ് ഇവർ നേടിയതെന്നും അറിയാനും ആഗ്രഹമില്ലേ.
കാത്തിരിപ്പ് നീളില്ല. ഉടൻ മനോരമ ഓൺലൈൻ, മഴവിൽ മനോരമ, മനോരമ മാക്സ് എന്നീ പ്ലാറ്റ്ഫോമുകളിൽ എലവേറ്റ് സീസൺ 2 കാണാവുന്നതാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

