കൊട്ടാരക്കര∙ കനാൽ റോഡ് തകർന്ന് അൻപതടിയോളം താഴ്ചയിലേക്ക് വീഴുന്നതിനിടെ രക്ഷയുടെ കരങ്ങൾ അനന്തുവിനെ ജീവിതത്തിലേക്ക് വലിച്ചു കയറ്റി. ഒരു നിമിഷം വൈകിയിരുന്നുവെങ്കിൽ കനാൽ തകർത്ത് കുത്തിയൊഴുകുന്ന വെള്ളപ്പാച്ചിലിലേക്ക് അനന്തു പതിക്കുമായിരുന്നു.
‘ദൈവം രക്ഷിച്ചു’– കാലിന് പരുക്കേറ്റ കളപ്പില അമൃതാലയത്തിൽ അനന്തു മുരളി(29) പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് വെളിയം ഓടനാവട്ടം കളപ്പിലയ്ക്ക് സമീപം കനാൽ തകർന്നത്. നിറഞ്ഞു കവിഞ്ഞൊഴുകിയ കല്ലട
പദ്ധതി കനാൽ തകർന്ന് സംരക്ഷണഭിത്തിയും കനാൽ റോഡും താഴ്ചയിലേക്ക് ഒലിച്ചു പോയി. കനാൽ ഭിത്തിയോട് ചേർന്ന റോഡിൽ വിള്ളൽ ഉണ്ടായെന്ന വിവരം അറിഞ്ഞാണ് അനന്തു ഉൾപ്പെടെയുള്ളവർ വാഹനങ്ങളിൽ സ്ഥലത്തേക്ക് എത്തിയത്.
സംരക്ഷണഭിത്തി തകർത്ത് വെള്ളം കുത്തിയൊലിച്ചു വരുന്നതു കണ്ടതോടെ എല്ലാവരും സ്ഥലത്ത് വാഹനങ്ങൾ ഉപേക്ഷിച്ച് പിന്തിരിയാൻ തുടങ്ങി. ഇടിഞ്ഞ മൺതിട്ടയിൽ അനന്തുവിന്റെ കാൽ കുരുങ്ങി.
ഒപ്പം ഉണ്ടായിരുന്നവർ തിരികെ എത്തി കൈയിലും ഷർട്ടിലും പിടിച്ച് കരയിലേക്കിടുകയായിരുന്നു.
ഓട്ടോറിക്ഷയും ബൈക്കും വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി.
60 മീറ്ററോളം ദൂരത്തിൽ റോഡും കനാൽ ഭിത്തിയും തകർത്തായിരുന്നു വെള്ളപ്പാച്ചിൽ. മറുകരയിലേക്കുള്ള റോഡ് പൂർണമായും ഒലിച്ചുപോയി.
വൻ മരങ്ങൾ ഉൾപ്പെടെ കടപുഴകി. ഒരു കിലോമീറ്ററോളം ദൂരത്തിൽ കനത്ത നാശം ഉണ്ടായി.
തകർച്ചയെ തുടർന്ന് കനാലിലൂടെയുളള ജല വിതരണം നിർത്തി. വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയ ഓട്ടോറിക്ഷയും ബൈക്കും മണ്ണിൽ പുതഞ്ഞ നിലയിൽ കണ്ടെത്തിയെങ്കിലും പുറത്തെടുക്കാനായിട്ടില്ല.
35 വർഷമായി അറ്റകുറ്റപ്പണി നടക്കാതിരുന്നതാണ് കനാൽ തകരാൻ കാരണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

