കൊച്ചി ∙ വേനൽച്ചൂടിലേക്കു തിരഞ്ഞെടുപ്പു പ്രഖ്യാപനം കൂടി വന്നതോടെ ജില്ലയുടെ പകലുകൾക്ക് ഇനി രാഷ്ട്രീയച്ചൂട്. ഇടതും വലതുമെന്ന പരമ്പരാഗത ചേരുവയിലേക്ക് ഇക്കുറി ട്വന്റി20യെ കൂടെക്കൂട്ടി എൻഡിഎയും ശക്തി പരീക്ഷണത്തിനിറങ്ങുമ്പോൾ ജില്ലയിൽ പതിവു രാഷ്ട്രീയ ചിത്രം വിരിയുമോ?
ഏകപക്ഷീയ പോരാട്ടമാണു ചരിത്രപരമായി ജില്ലയുടെ മത്സരാനന്തര ചിത്രം.
യുഡിഎഫിനു മേൽക്കൈയുള്ള ജില്ല പക്ഷേ, രണ്ടോ മൂന്നോ സീറ്റുകൾ ഒഴികെ യുഡിഎഫിനു കുത്തകയായി നൽകിയിട്ടില്ല. തൃപ്പൂണിത്തുറ എ ക്ലാസ് മണ്ഡലമായി എൻഡിഎ എണ്ണുന്നതാണെങ്കിലും അവിടെ ജയിക്കാൻ അവർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
ട്വന്റി20 സഖ്യം കൂടിയാകുമ്പോൾ കുന്നത്തുനാടും അവർ എണ്ണത്തിൽ കൂട്ടുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 9 സീറ്റിന്റെ തിളക്കമാർന്ന വിജയത്തോടെ ജില്ല യുഡിഎഫിനൊപ്പമായിരുന്നു.
എൽഡിഎഫിന് 5 സീറ്റ്. കുറഞ്ഞ വോട്ടുകൾക്കു തൃപ്പൂണിത്തുറയും പെരുമ്പാവൂരും ൈകവിട്ടുപോയത് എൽഡിഎഫിന് അണയാത്ത നീറ്റലാണ്.
ആ രണ്ടു സീറ്റ് കൂടി എൽഡിഎഫിനു ലഭിച്ചിരുന്നെങ്കിൽ ഒപ്പത്തിനൊപ്പമായേനെ. കുന്നത്തുനാട്ടിൽ എൽഡിഎഫ് ജയിച്ചത് 3000ൽ താഴെ വോട്ടിനാണ്.
അതു തിരിച്ചും മറിയാമായിരുന്നുവെന്നു യുഡിഎഫ് പറയുന്നു. പിന്നീടുവന്ന പാർലമെന്റ് തിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും യുഡിഎഫ് തൂത്തുവാരി.
ഒരു നിയമസഭാ മണ്ഡലത്തിലും ലീഡ് നേടാൻ എൽഡിഎഫിന് ആയില്ല. എൻഡിഎയ്ക്കും രണ്ടു തിരഞ്ഞെടുപ്പുകളും കാര്യമായ നേട്ടം നൽകിയില്ല.
എൻഡിഎ സഖ്യകക്ഷിയായ ട്വന്റി20 വന്നത് മുന്നണിക്ക് എന്തു നേട്ടമുണ്ടാക്കുമെന്നാണ് ഇൗ തിരഞ്ഞെടുപ്പ് ഉറ്റുനോക്കുന്നത്.
യുഡിഎഫ് ‘ലോഡിങ്…’
തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപേ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നായിരുന്നു കോൺഗ്രസിന്റെ അവകാശവാദമെങ്കിലും പ്രഖ്യാപനം നീണ്ടുപോകുന്നു. ജില്ലയിൽ യുഡിഎഫ് ജയിച്ച 9 സീറ്റിൽ 8ലും കോൺഗ്രസാണ്.
പിറവം സീറ്റിൽ കേരള കോൺഗ്രസ് (ജേക്കബ്). തൃപ്പൂണിത്തുറ ഒഴികെ, ജയിച്ച സ്ഥാനാർഥികൾ വീണ്ടും അതേ സീറ്റിൽ മത്സരത്തിനിറങ്ങുന്നു.
കോതമംഗലം കേരള കോൺഗ്രസും കളമശേരി മുസ്ലിം ലീഗുമാണു മത്സരിക്കുന്നത്. കോതമംഗലത്ത് പാർട്ടി ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം തന്നെയാവും സ്ഥാനാർഥി.
കളമശേരിയിൽ വി.ഇ. അബ്ദുൽ ഗഫൂർ ലീഗ് സ്ഥാനാർഥിയാവാനാണു സാധ്യത.
കെ.
ബാബു മത്സരത്തിനില്ലെന്നു പ്രഖ്യാപിച്ചതോടെ തൃപ്പൂണിത്തുറ സീറ്റിലേക്ക് പുതിയ സ്ഥാനാർഥിയെ കണ്ടെത്തുക കോൺഗ്രസിനു തലവേദന സൃഷ്ടിക്കുന്നു. കോൺഗ്രസ് തോറ്റ കൊച്ചി, വൈപ്പിൻ സീറ്റുകളിലും സ്ഥാനാർഥിത്വത്തിനു പിടിവലിയുണ്ട്.
കുന്നത്തുനാട്ടിൽ കോൺഗ്രസ് സ്ഥാനാർഥിയായി വി.പി.സജീന്ദ്രൻ തന്നെ മത്സരിക്കും. എൽദോസ് കുന്നപ്പിള്ളി മത്സരിക്കുന്നില്ലെങ്കിൽ പെരുമ്പാവൂർ സീറ്റിലേക്കും കോൺഗ്രസിനു സ്ഥാനാർഥിയെ കണ്ടെത്തണം.
പ്രതിപക്ഷ നേതാവ് വി. ഡി.
സതീശൻ മത്സരിക്കുന്ന പറവൂരിൽ സിപിഐ ഏറെ നീണ്ട അന്വേഷണത്തിനു ശേഷമാണു കയ്പമംഗലം എംഎൽഎ ഇ.ടി.ടൈസണെ നിയോഗിച്ചത്.
കോൺഗ്രസിലെ മാത്യു കുഴൽനാടൻ എംഎൽഎ മൂവാറ്റുപുഴയിൽ സിപിഐ ജില്ലാ സെക്രട്ടറി എൻ.അരുണിനെ നേരിടും. സിപിഎമ്മിൽ ട്വിസ്റ്റ്
രണ്ടു ടേം എംഎൽഎ ആയവർ മാറിനിൽക്കണമെന്ന വ്യവസ്ഥ സിപിഎം ഇക്കുറി വേണ്ടെന്നു വച്ചതോടെ കൊച്ചിയിൽ കെ.ജെ.മാക്സിയും കോതമംഗലത്ത് ആന്റണി ജോണും വീണ്ടും മത്സരിക്കുന്നു.
പി.വി.ശ്രീനിജിനും മന്ത്രി പി.രാജീവും അതതു മണ്ഡലങ്ങളിൽ തുടരുമ്പോൾ വൈപ്പിൻ എംഎൽഎ കെ.എൻ.ഉണ്ണിക്കൃഷ്ണനെ തൃപ്പൂണിത്തുറ പിടിക്കാൻ നിയോഗിച്ചു. വൈപ്പിനിൽ എം.ബി.ഷൈനിയെ സ്ഥാനാർഥിയായി നിശ്ചയിച്ചു.
സീറ്റ് വച്ചുമാറി എറണാകുളത്ത് സോഷ്യലിസ്റ്റ് ജനതാദൾ ജനറൽ സെക്രട്ടറി സാബു ജോർജും അങ്കമാലിയിൽ മുൻ പെരുമ്പാവൂർ എംഎൽഎ സാജു പോളും സ്ഥാനാർഥിയാവും. ആലുവയിൽ മുൻ ആലപ്പുഴ എംപിയും അരൂർ എംഎൽഎയുമായിരുന്ന എ.എം.ആരിഫ് സ്ഥാനാർഥിയാവുമ്പോൾ തൃക്കാക്കരയിൽ സിഐടിയു ദേശീയ സെക്രട്ടറി പുഷ്പ ദാസിനെ സ്ഥാനാർഥിയാക്കാനാണു തീരുമാനം.
കേരള കോൺഗ്രസ് (എം) മത്സരിക്കുന്ന പെരുമ്പാവൂരിൽ പാർട്ടി ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് സ്ഥാനാർഥിയാവും. പിറവം നഗരസഭ മുൻ ചെയർമാൻ സാബു ജേക്കബ് ആണു പിറവത്തെ പാർട്ടി സ്ഥാനാർഥി.
ട്വന്റി20യും എൻഡിഎയും
ട്വന്റി20 പാർട്ടിയുടെ വരവോടെ എൻഡിഎ മുന്നണി വർധിച്ച ഉന്മേഷത്തിലാണെങ്കിലും സീറ്റു വിഭജന ചർച്ചകൾ പൂർത്തിയാക്കാനാവാത്തതു പ്രവർത്തകരെ അസ്വസ്ഥരാക്കുന്നു.
ശക്തികേന്ദ്രമായ കുന്നത്തുനാട്ടിൽ മുൻ കോൺഗ്രസ് നേതാവ് ബാബു ദിവാകരനെ പ്രഖ്യാപിച്ച് ട്വന്റി20 തുടങ്ങിക്കഴിഞ്ഞു. 14ൽ 8 സീറ്റ് വേണമെന്നാണ് ട്വന്റി 20 ആവശ്യം.
കഴിഞ്ഞ തവണ ബിഡിജെഎസ് മത്സരിച്ചതു കളമശേരി, പറവൂർ, കോതമംഗലം സീറ്റുകളിലാണ്. ഇത്തവണ പറവൂരിൽ ബിജെപി മത്സരിക്കുമെന്നു നേരത്തേ നിശ്ചയിച്ചിരുന്നു.
കോൺഗ്രസ് വിട്ടു ബിജെപിയിലെത്തിയ വത്സല പ്രസന്നകുമാറാകും അവിടെ ബിജെപി സ്ഥാനാർഥി. മറ്റു സീറ്റുകളിൽ ബിജെപി സ്ഥാനാർഥിയെ നിശ്ചയിക്കണമെങ്കിൽ ട്വന്റി20ക്ക് എത്ര സീറ്റുകൾ നൽകുമെന്നു വ്യക്തമാകണം.
പറവൂരിനു പകരം പെരുമ്പാവൂർ നൽകണമെന്നു ബിഡിജെഎസ് ആവശ്യപ്പെട്ടതായാണു വിവരം.
എന്നാൽ, കഴിഞ്ഞ തവണ തങ്ങൾ ഇരുപതിനായിരത്തിലേറെ വോട്ട് നേടിയ പെരുമ്പാവൂരിൽ മത്സരിക്കണമെന്ന ആഗ്രഹം ട്വന്റി20ക്കുമുണ്ട്. പെരുമ്പാവൂർ വിട്ടുനൽകിയാൽ കളമശേരി ആവശ്യപ്പെടാനാണു ട്വന്റി20യുടെ നീക്കം.
വൈപ്പിൻ, കൊച്ചി മണ്ഡലങ്ങളും തൃപ്പൂണിത്തുറയും ട്വന്റി20 ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, സാബു ജേക്കബ് മത്സരിക്കുകയാണെങ്കിലേ തൃപ്പൂണിത്തുറ വിട്ടുനൽകൂ എന്ന നിലപാടിലാണു ബിജെപി.
തൃപ്പൂണിത്തുറയിലാണു ജില്ലയിൽ ഇത്തവണ എൻഡിഎ മുന്നണി കൂടുതൽ പ്രതീക്ഷ വയ്ക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

