പാലക്കാട് ∙ കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2024ലെ ഉപതിരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തായ പാലക്കാട് മണ്ഡലത്തിൽ ഇത്തവണ സിപിഎം പൊതുസ്വതന്ത്രനെ തേടുന്നു. പാലക്കാട്ടെ ഹോട്ടൽ മേഖലയിലെ പ്രമുഖൻ ഉൾപ്പെടെയുള്ള ചില വ്യവസായികളുമായി സിപിഎം ആശയവിനിമയം നടത്തി.
ബിജെപിയും കോൺഗ്രസും തമ്മിൽ പ്രധാന മത്സരം നടക്കുന്ന മണ്ഡലത്തിൽ ന്യൂനപക്ഷ വിഭാഗത്തിൽപെടുന്ന സ്ഥാനാർഥിയെ പരീക്ഷിക്കാനാണു സിപിഎം ആലോചിക്കുന്നത്. സ്വതന്ത്രനാണെങ്കിലും പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കണമെന്നാണു പാർട്ടിയുടെ താൽപര്യം. പാർട്ടിക്ക് 8 എംഎൽഎമാരുള്ള ജില്ലയാണെങ്കിലും 2016 മുതലുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപിക്കു പിന്നിലാണു സിപിഎമ്മിന്റെ സ്ഥാനം.
യുഡിഎഫിന്റെ വോട്ടുകളിൽ വിള്ളലുണ്ടാക്കുകയും ബിജെപി വിരുദ്ധ വോട്ടുകൾ ലഭിക്കുകയും ചെയ്താൽ വിജയിക്കാൻ കഴിയുമെന്നു സിപിഎം കരുതുന്നു. 2006ൽ ബിജെപിയിൽ നിന്ന് ഒ.രാജഗോപാലും കോൺഗ്രസ് സ്ഥാനാർഥിയായി എ.വി.ഗോപിനാഥും മത്സരിച്ചപ്പോൾ 1344 വോട്ടുകൾക്ക് സിപിഎമ്മിലെ കെ.കെ.ദിവാകരൻ ജയിച്ചതാണ് ഉദാഹരണമായി മുന്നിലുള്ളത്.
മാത്രമല്ല ഇക്കുറി തദ്ദേശതിരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിൽ സ്ഥിതി മെച്ചപ്പെടുത്താൻ കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ കണക്കുപ്രകാരം മണ്ഡലത്തിൽ രണ്ടാം സ്ഥാനത്താണ് എൽഡിഎഫ്. 2024ലെ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര ചിഹ്നമായ സ്റ്റെതസ്കോപ്പിൽ ഡോ.പി.സരിനെ മത്സരിപ്പിച്ചപ്പോൾ രണ്ടാം സ്ഥാനത്തെത്തുമെന്നാണു കരുതിയതെങ്കിലും മൂന്നാം സ്ഥാനത്തു തന്നെ തുടർന്നു.
അതേസമയം, ബിജെപിയുമായുള്ള വ്യത്യാസം 2256 വോട്ടുകളാക്കി കുറച്ചു. പാർട്ടി ചിഹ്നത്തിൽ മത്സരിച്ചിരുന്നെങ്കിൽ കൂടുതൽ വോട്ടുകൾ നേടാൻ കഴിയുമായിരുന്നു എന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.
പൊതുസ്വതന്ത്രനെ ലഭിച്ചില്ലെങ്കിൽ മുൻ എംഎൽഎ ടി.കെ.നൗഷാദ് സ്ഥാനാർഥിയാകാനാണു കൂടുതൽ സാധ്യത. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

