ഇറാനെതിരെ യുദ്ധം തുടങ്ങുംമുൻപ് സ്വയം വരച്ച ‘ലക്ഷ്മണരേഖ’ യുഎസ് തന്നെ ലംഘിച്ചു. നേരത്തേ ഇസ്രയേലിനോട് ദേഷ്യപ്പെട്ട
‘അതേ കുറ്റം’ യുഎസ് സ്വയം ചെയ്തതോടെ രാജ്യാന്തര എണ്ണവില കൂടുതൽ കത്തിക്കയറാനുള്ള വഴിയൊരുങ്ങി. നോവിച്ചതിന് ‘പ്രതികാരം’ ചെയ്യുമെന്ന് ഇറാനും പറഞ്ഞിട്ടുണ്ട്.
ഇപ്പോൾതന്നെ ആഗോളതലത്തിൽ എണ്ണ, ഊർജ വിതരണ ശൃംഖല താറുമാറായി; വില കുതിച്ചുകയറി. സംഘർഷം ഇനിയും കനക്കുന്നതോടെ, ഇന്നുവരെ കണ്ടിട്ടില്ലാത്ത ഊർജ പ്രതിസന്ധിക്കും വിലക്കയറ്റത്തിനുമാകും ലോകം സാക്ഷിയാവുകയെന്ന വിലയിരുത്തലും വന്നുതുടങ്ങി.
എണ്ണ ഉൽപാദന, സംഭരണ കേന്ദ്രങ്ങൾ ആക്രമിക്കരുതെന്നും അങ്ങനെയുണ്ടായാൽ വില നിയന്ത്രണാതീതമായി ഉയരുമെന്നും യുഎസ് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞദിവസം ഇറാന്റെ എണ്ണസംഭരണ കേന്ദ്രങ്ങൾ ഇസ്രയേൽ ബോംബിട്ട് തകർത്തത് യുഎസിനെ ചൊടിപ്പിച്ചിരുന്നു. യുഎസിന്റെ ഉന്നതതല സംഘം ഇസ്രയേൽ സന്ദർശനം ഇതോടെ റദ്ദാക്കിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
അതിനിടെയാണ് ഇപ്പോൾ,
.
യുദ്ധം രണ്ടാഴ്ച പിന്നിട്ടിട്ടും ഇതുവരെ യുഎസ് ഗൗനിക്കാതിരുന്ന ദ്വീപിലാണ് ഇപ്പോൾ ആക്രമണം. ഇറാന്റെ തീരത്തുനിന്ന് 25 കിലോമീറ്റർ മാത്രം അകലെയാണ് ഖാർഗ്.
യുഎസിന്റെ സെൻട്രൽ കമാൻഡ് ചരിത്രത്തിലെതന്നെ അതിശക്തമായ ബോംബിങ് ദ്വീപിൽ നടത്തിയെന്നാണ് ട്രംപ് പറഞ്ഞത്.
പ്രതിദിനം 70 ലക്ഷം ബാരൽ വീതം എണ്ണ കയറ്റുമതി ചെയ്യാൻ ശേഷിയുള്ളതാണ് ഖാർഗ് ദ്വീപിലെ സൗകര്യം. ഇറാനിൽ നിന്ന് കയറ്റുമതി ചെയ്യുന്ന 10ൽ 9 ബാരലും ഇവിടെനിന്നാണെന്നതും ഖാർഗിന്റെ പ്രസക്തി വ്യക്തമാക്കുന്നു.
ഖാർഗിൽ നിന്നുള്ള എണ്ണയിൽ ഭൂരിഭാഗവും വാങ്ങിയിരുന്നത് ചൈനയാണ്.
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിക്ക് പിന്നാലെ ഇപ്പോൾ ഖാർഗിൽ ആക്രമണം നടത്തിയ യുഎസിന്റെ നടപടി ലോക വിപണിയിലെത്തുന്ന എണ്ണയിൽ ഏതാണ്ട് 20 ലക്ഷം ബാരലിന്റെ കുറവ് വരുത്തിയേക്കുമെന്ന വിലയിരുത്തലുണ്ട്. ഇത് എണ്ണവില കൂടുതൽ കുതിക്കാനിടയാക്കും.
ഇറാൻ വ്യാപക പ്രത്യാക്രമണം നടത്തുന്ന് കൂടുതൽ തിരിച്ചടിയുമായേക്കും. മേഖലയിൽ യുഎസ് ബന്ധമുള്ള എണ്ണ ഉൽപാദന/കയറ്റുമതി കേന്ദ്രങ്ങൾ തകർക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്.
അതേസമയം, യുദ്ധത്തിൽ ഇറാനെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ് ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഖാർഗിൽ ആക്രമണം നടത്തിയതിലൂടെ ട്രംപ് ഉന്നമിട്ടത്.
ഇറാൻ ഏതാണ്ട് തോറ്റുകഴിഞ്ഞെന്നും ഡീലിന് അവർ താൽപ്പര്യപ്പെടുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ആ ഡീൽ ഒരിക്കലും യുഎസ് അംഗീകരിക്കാൻ പോകുന്നില്ലെന്നും ട്രംപ് പറഞ്ഞത്, യുദ്ധം നീളുമെന്ന സൂചനയുമാണ് നൽകുന്നത്.
ആയുധങ്ങളൊക്കെ ഏതാണ്ട് തീർന്നെന്നും ഇറാന് ഇനി യുദ്ധം ചെയ്യാനുള്ള ശേഷിയില്ലെന്നുമാണ് ട്രംപ് പറയുന്നത്.
“Moments ago, at my direction, the United States Central Command executed one of the most powerful bombing raids in the History of the Middle East, and totally obliterated every MILITARY target in Iran’s crown jewel, Kharg Island… Iran has NO ability to defend anything that we…
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

