മട്ടന്നൂർ ∙ ഒരു വർഷം മുൻപ് കോഴിക്കോട്ടുനിന്നു നഷ്ടപ്പെട്ട മൊബൈൽ ഫോൺ അന്വേഷണത്തിനൊടുവിൽ അബുദാബിയിൽനിന്നു കണ്ടെത്തി മട്ടന്നൂർ പൊലീസ്.
നഷ്ടപ്പെട്ട ഫോൺ വിദേശത്തായതിനാലും വളരെ അപൂർവമായി മാത്രം സ്വിച്ച് ഓൺ ചെയ്തിരുന്നതിനാലും പൊലീസിന് വിവരങ്ങൾ ലഭിക്കുന്നത് പ്രയാസകരമായിരുന്നു.
എന്നാൽ, മട്ടന്നൂർ പൊലീസിന്റെ നിരന്തരമായ നിരീക്ഷണത്തിനൊടുവിൽ ആ ഫോണിലേക്ക് നാട്ടിൽനിന്ന് ഒരു കോൾ എത്തിയത് അന്വേഷണത്തിൽ നിർണായകമായി.
ആ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫോണിന്റെ പുതിയ ഉടമയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
മലപ്പുറം തിരൂരിലെ ഒരു സെക്കൻഡ് ഹാൻഡ് ഷോപ്പിൽ നിന്നാണ് പുതിയ ഉടമ ഈ ഫോൺ വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. നിലവിൽ അബുദാബിയിലുള്ള ഇദ്ദേഹത്തെ പൊലീസ് നേരിട്ട് ബന്ധപ്പെടുകയും ഫോൺ നഷ്ടപ്പെട്ടതാണെന്ന വിവരം ബോധ്യപ്പെടുത്തുകയും ചെയ്തു.
തുടർന്ന് പൊലീസ് നിർദേശപ്രകാരം ഫോൺ ഉടമയുടെ അബുദാബിയിലുള്ള ബന്ധുവിന് ഫോൺ കൈമാറി.
മട്ടന്നൂർ പൊലീസ് ഇൻസ്പെക്ടർ ബിനു ആന്റണി യുടെ മേൽ നോട്ടത്തിൽ സിപിഒ രജീഷ് കുമാറിന്റെ അന്വേഷണത്തിലാണ് ഫോൺ വീണ്ടെടുത്തത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

