ചെറുവത്തൂർ∙ വരുമാനത്തിൽ റെയിൽവേയുടെ പട്ടികയിൽ ഉയർന്ന സ്ഥാനത്ത് നിൽക്കുന്ന സ്റ്റേഷൻ; അടിസ്ഥാന വികസനത്തിന്റെ കാര്യത്തിൽ എന്നും പിന്നാക്കാവസ്ഥയിലും. കോവിഡ് കാലത്ത് നിർത്തലാക്കിയ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന്റെ സ്റ്റോപ് വരെ പുനഃസ്ഥാപിച്ചിട്ടില്ല.
ജില്ലയിലെ മറ്റ് സ്റ്റേഷനുകളിൽ പുതിയ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കുന്നവരാരും ചെറുവത്തൂരിനെ കാണാതെ പോവുകയാണ്. ചെറുവത്തൂരിന് പുറമേ അഞ്ച് പഞ്ചായത്തുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷൻ കൂടിയാണ് ഇത്.
കൽക്കരി വണ്ടികൾ ഓടുന്ന കാലത്ത് ട്രെയിനിലേക്ക് ആവശ്യമായ വെള്ളം നിറയ്ക്കുന്നതിന് വേണ്ടി മണിക്കൂറുകളോളം ട്രെയിനുകൾ നിർത്തിയിട്ട ഈ സ്റ്റേഷന്റെ പ്രൗഡി കൽക്കരി വണ്ടികൾ പോയതോടെ ഇല്ലാതായി.
ആദർശ് സ്റ്റേഷന്റെ പട്ടികയിൽ വരെ ഉൾപ്പെട്ട ഈ സ്റ്റേഷനിൽ വികസനം എന്ന് പറയാൻ പ്ലാറ്റ് ഫോമിലേക്ക് കയറാനുള്ള ലിഫ്റ്റ് മാത്രമാണുള്ളത്.
ഇതിന് പുറമേ യാത്രക്കാർക്ക് വിശ്രമിക്കാൻ മുറി ഉണ്ടെങ്കിലും അത് ആവശ്യപ്പെട്ടാൽ മാത്രമേ തുറക്കുകയുള്ളൂ. സ്റ്റേഷനകത്ത് വർഷങ്ങളായി പ്രവർത്തിച്ചിരുന്ന ടീ സ്റ്റാൾ ഉയർന്ന വാടക വന്നതോടെ പൂട്ടിക്കിടക്കുകയാണ്.
ദിവസവും മംഗളൂരുവിലേക്ക് പോകുന്ന പാസഞ്ചർ ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷൻ കൂടിയാണിത്.
എന്നിട്ട് പോലും ട്രെയിനുകളുടെ സ്റ്റോപ്പിന്റെ കാര്യത്തിൽ ചെറുവത്തൂരിനെ തിരിഞ്ഞുനോക്കാത്ത സമീപനമാണ് സ്വീകരിക്കുന്നത്. സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരെ പ്രതികരിക്കാൻ രാഷ്ട്രീയ–സാമൂഹിക സംഘടനകൾ ഒന്നും തയാറാവാത്തത് ജനങ്ങൾക്ക് ഇടയിൽ വലിയ പ്രതിഷേധം ഉയർത്തുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

