കൊച്ചി∙ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് നിർമിത ബുദ്ധി (എഐ) ഉപയോഗിച്ച് അസ്ഥിരോഗ നിർണയ സംവിധാനം വികസിപ്പിച്ചെടുത്ത തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിലെ വിദ്യാർഥികൾക്ക് ദേശീയ അംഗീകാരം. സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളായ ബോധി.എസ്, അഭ്യുദാൻ.എൻ.എസ്, അഭിഷേക്.കെ.എൽ എന്നിവർ ചേർന്നാണ് നൂതന സംവിധാനം ഒരുക്കിയത്.
ഡൽഹിയിൽ നടന്ന ദേശീയ എഐ ഇംപാക്ട് സമ്മിറ്റിൽ അവതരിപ്പിക്കപ്പെട്ട
രാജ്യത്തെ മികച്ച 50 വിദ്യാർഥി സംരംഭങ്ങളിൽ ഒന്നായി ഈ പ്രോജക്ട് തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ നിന്ന് ഈ നേട്ടം രണ്ട് ടീമുകളാണ് കൈവരിച്ചത്.
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന ചടങ്ങിൽ ഇവർ തങ്ങളുടെ പ്രോജക്ട് വിജയകരമായി അവതരിപ്പിച്ചു.
എന്താണ് എഐ ബോൺ ഫ്രാക്ചർ ഡിറ്റക്ഷൻ സിസ്റ്റം?
എക്സ്-റേ ചിത്രങ്ങളിൽ നിന്ന് ഒടിവുകൾ വേഗത്തിലും കൃത്യമായും കണ്ടെത്താൻ ഡോക്ടർമാരെ സഹായിക്കുന്ന ഒന്നാണ് എഐ ബോൺ ഫ്രാക്ചർ ഡിറ്റക്ഷൻ സിസ്റ്റം. സാധാരണ കമ്പ്യൂട്ടറുകളിൽ പോലും സുഗമമായി പ്രവർത്തിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന.
പ്രത്യേകതകൾ:
ആധുനിക ആരോഗ്യ സൗകര്യങ്ങൾ പരിമിതമായ ഗ്രാമീണ മേഖലകളിൽ ഈ കണ്ടുപിടുത്തം വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് വിലയിരുത്തപ്പെടുന്നു.
മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെ സ്കൂൾ അധികൃതരും അധ്യാപകരും അഭിനന്ദിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

