കൊച്ചി∙ രണ്ടു ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ ഹോട്ടൽ വ്യവസായ മേഖല പൂർണമായി സ്തംഭിക്കുന്ന സ്ഥിതിയാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ.
20% ഹോട്ടലുകൾ പൂട്ടിയതായും 60,000 അംഗങ്ങളുള്ള അസോസിയേഷന്റെ പ്രസിഡന്റും പെരുമ്പാവൂരിലെ ‘ഇന്ദ്രപ്രസ്ഥ’ ഹോട്ടലിന്റെ ഉടമയുമായ ജി. ജയപാൽ പറഞ്ഞു.
അദ്ദേഹത്തിന്റെ ഹോട്ടലും രണ്ടു ദിവസമായി പ്രവർത്തിക്കുന്നില്ല.
∙നിലവിലെ അവസ്ഥ എന്താണ്?
പലയിടത്തും ഹോട്ടലുകൾ പൂട്ടിക്കൊണ്ടിരിക്കുകയാണ്. എൽപിജി സിലിണ്ടർ ഇല്ലാതെ ഹോട്ടലുകൾ പ്രവർത്തിക്കുക പ്രയാസമാണ്.
പലയിടത്തും വിഭവങ്ങൾ കുറച്ചു. ഹോട്ടൽ അടച്ചിട്ടാലും തൊഴിലാളികളെ നിലനിർത്തുക വെല്ലുവിളിയാണ്.
ഹോട്ടൽ മേഖലയിൽ ശുചീകരണ തൊഴിലാളികളെ ലഭിക്കാനാണു പ്രയാസം. ഉള്ളവരിൽ ഭൂരിഭാഗവും ബംഗാൾ, അസം, തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.
തിരഞ്ഞെടുപ്പിന്റെ പേരിൽ ഇവരിൽ വലിയ വിഭാഗം നാട്ടിലേക്കു മടങ്ങി. ബാക്കിയുള്ളവരെ ഈ സാഹചര്യത്തിലും പിടിച്ചു നിർത്തണം.
വരുമാനം ഇല്ലെങ്കിലും തൊഴിലാളികൾക്കു ശമ്പളവും ഭക്ഷണവും നൽകി നിർത്തേണ്ടി വരും ഉടമകൾക്ക്.
∙പരിഹാരമാർഗങ്ങൾ ?
ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിൽ വിറക് അടുപ്പ് ഹോട്ടലുകളിൽ അനുവദനീയമല്ല. പാചകത്തിനായി പുതിയ സാങ്കേതികവിദ്യയിലുള്ള വിറക് അടുപ്പ്, വൈദ്യുതി പാചക ഉപകരണങ്ങൾ തുടങ്ങിയ ബദൽ മാർഗങ്ങൾ തേടണമെന്ന് അസോസിയേഷൻ അംഗങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്.
ഓരോ പ്രദേശത്തെയും ഹോട്ടലുടമകൾ തമ്മിൽ സഹകരിച്ച് പൊതുസ്ഥലത്ത് ഭക്ഷണം പാകം ചെയ്ത് സമീപ ഹോട്ടലുകളിലേക്കു വിതരണം ചെയ്യുന്നതിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്.
വിഭവങ്ങൾ കുറച്ച് മെനു പരിഷ്കരിക്കുക, പ്രവർത്തനസമയം പുനഃക്രമീകരിക്കുക തുടങ്ങിയ ബദൽ മാർഗങ്ങളും അസോസിയേഷൻ മുന്നോട്ടുവച്ചിട്ടുണ്ട്.
ഛോട്ടുവിനും ‘ബഡാ’ ഡിമാൻഡ്
കൊച്ചി∙ നഗരമേഖലയിൽ കൂടുതലായി ഉപയോഗിക്കുന്ന ഛോട്ടു സിലിണ്ടർ (5 കിലോഗ്രാം) വിൽപനയിലും കമ്പനികൾ നിയന്ത്രണം കൊണ്ടു വന്നു. നിലവിലുള്ള സ്റ്റോക് മാത്രമാണ് ഇപ്പോൾ വിൽക്കുന്നത്.
ഛോട്ടു സിലിണ്ടറിന്റെ ക്ഷാമം മുന്നിൽക്കണ്ട് അനധികൃതമായി നിരക്കു കൂട്ടി വിൽപന നടത്തുന്നതായും ആരോപണമുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

