തിരുവനന്തപുരം: എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറഞ്ഞ് കുംഭമേള വൈറൽ ഗേൾ മൊണാലിസ ഭോസ്ലേയും ഭർത്താവ് മുഹമ്മദ് ഫർമാനും. ഇന്നലെയാണ് തിരുവനന്തപുരം പൂവാർ ശ്രീ നയിനാർ ദേവ ക്ഷേത്രത്തിൽ വെച്ച് മൊണാലിസയുടെയും ഫർമാന്റെയും വിവാഹം നടന്നത്.
തങ്ങളുടെ കല്യാണം ഹിന്ദു ആചാരപ്രകാരമാണ് നടന്നതെന്നും വീട്ടുകാർ തീരുമാനിച്ച കല്യാണത്തിന് ഇഷ്ടമല്ലായിരുന്നുവെന്നും ഇരുവരും വ്യക്തമാക്കി. എല്ലാ ആചാരങ്ങളെയും ഒരുപോലെയാണ് കാണുന്നത്.
മലയാളത്തിലും സിനിമകൾ ചെയ്യുന്നുണ്ടെന്ന് മുഹമ്മദ് ഫർമാൻ പറഞ്ഞു. പ്രണയത്തിൽ മതം മാറണമെന്ന് നിർബന്ധമില്ല.
പ്രായപൂർത്തി ആയില്ല എന്ന വാദങ്ങൾ തെറ്റെന്നും മൊണാലിസയുടെ ഭർത്താവ് ഫർമാൻ വ്യക്തമാക്കി. ആധാർ പ്രകാരം 18 വയസ്സ് തികഞ്ഞു.
സർട്ടിഫിക്കറ്റുകൾ എല്ലാം അമ്പല കമ്മിറ്റി ഭാരവാഹികൾ പരിശോധിച്ചതാണ്. ബർത്ത് സർട്ടിഫിക്കറ്റ് പ്രകാരവും 18 വയസ്സ് തികഞ്ഞു.
കെ സ്മാർട്ടിലൂടെ വിവാഹ സർട്ടിഫിക്കറ്റും ലഭിച്ചു. ലൗ ജിഹാദ് എന്ന പ്രചാരങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഫർഹാൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ 8 വർഷമായി തമിഴ്നാട്ടിലും കേരളത്തിലും സിനിമയുടെ ആവശ്യങ്ങൾക്കായി വരാറുണ്ട്. കേരളത്തിലെ ഒരു സിനിമാ ഷൂട്ടിങ്ങിനിടയാണ് ഇരുവരും പരിചയപ്പെട്ടത്.
തിരികെ പോകുന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് ഫർമാൻ. ഉത്തരേന്ത്യൻ മാധ്യമങ്ങളിൽ മൊണാലിസക്ക് പ്രായപൂർത്തിയായില്ല എന്ന രീതിയിൽ വരുന്ന വാർത്തകൾ തെറ്റ്.
എല്ലാ ആചാരങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്നുവെന്നും ഫർമാൻ പറഞ്ഞു. കേരളത്തിൽ എല്ലാവരെയും മനുഷ്യരായി കാണുന്നു.
അതാണ് കേരളത്തെ മികച്ചതാക്കുന്നത്. ഇത്രയും വലിയ രീതിയിൽ വിവാഹം നടക്കും എന്ന് കരുതിയില്ല.
മന്ത്രി വി ശിവൻകുട്ടിക്കും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ചടങ്ങിൽ പങ്കെടുത്തു. എല്ലാവർക്കും നന്ദി പറയുന്നുവെന്നും ഫർമാനും മൊണാലിസയും പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

