പാലാ ∙ കയറിൽ കെട്ടിയിറക്കിയ ചക്ക, പറയാതെ എടുത്തുകൊണ്ടു പോയതിലുള്ള വിരോധത്തിൽ പൂവരണി കിഴവറപ്പള്ളി സ്കറിയ ചാക്കോയെ (കുട്ടി-59) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പൂവരണി പുറത്തേൽ ജോസിനു (66) ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവനുഭവിക്കണം.
പാലാ അഡിഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി കെ.പി.പ്രദീപാണു വിധി പറഞ്ഞത്. 2018 മേയ് 2ന് ആയിരുന്നു സംഭവം.
ജോസ് കയറിൽ കെട്ടിയിറക്കിയ ചക്ക, സ്കറിയ എടുത്തുകൊണ്ടുപോയതാണു കൊലപാതകത്തിൽ കലാശിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജെയ്മോൻ ജോസ് പരിപ്പീറ്റത്തോട്ട് ഹാജരായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

