കൊച്ചി∙ പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുമ്പോൾ ലോകം നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ വിതരണ പ്രതിസന്ധി. പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരൽ എണ്ണയുടെ കുറവാണ് വിപണിയിലുള്ളത്.
ഇത് 1978നും 2022നും ഇടയിൽ ആഗോള വിപണി സാക്ഷ്യം വഹിച്ച അഞ്ച് വലിയ വിതരണ തടസ്സങ്ങളുടെ ആകെ തുകയ്ക്ക് തുല്യമാണെന്ന് പ്രമുഖ വിപണി നിരീക്ഷകർ വിലയിരുത്തുന്നു. തന്ത്രപ്രധാനമായ ഗതാഗത ഇടനാഴികളിലെ തടസ്സങ്ങൾക്കൊപ്പം അപ്രതീക്ഷിത ഉൽപാദനക്കുറവു കൂടി വന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നത്.
ഉൽപാദനം 4.3 ദശലക്ഷം ബാരലിൽ നിന്ന് 1.3 ദശലക്ഷം ബാരലായാണു കുറഞ്ഞത്.
വില കൂട്ടുമോ? നികുതി കുറയ്ക്കുമോ?
2022ൽ വലിയ പ്രതിസന്ധിയെത്തുടർന്ന് ക്രൂഡ് വില 140 ഡോളറിനടുത്തെത്തിയപ്പോൾ പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും എക്സൈസ് ഡ്യൂട്ടി കേന്ദ്രം കുറച്ചിരുന്നു.
പല സംസ്ഥാനങ്ങളും വിൽപനനികുതിയും കുറച്ചു. ഇത്തവണ 30 ദിവസത്തെ സമയപരിധിയിൽ നിന്ന് കൂടുതൽ റഷ്യൻ എണ്ണ എത്തിച്ചായിരിക്കും വിലക്കയറ്റഭീഷണിയും നിലവിലെ പ്രതിസന്ധിയും നേരിടുക.
ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കാത്ത യുഎസ്, കാനഡ, പടിഞ്ഞാറൻ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കൂടുതൽ എണ്ണ എത്തിക്കാനുള്ള ശ്രമങ്ങളുമുണ്ടാകും.
ചരിത്രത്തിലെ എണ്ണപ്രതിസന്ധികൾ
∙ 1973 യോം കിപ്പൂർ യുദ്ധം: പ്രതിദിനം 4.5 ദശലക്ഷം ബാരൽ എണ്ണ വിതരണം തടസ്സപ്പെട്ടു. അറബ് രാജ്യങ്ങൾ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കു മേൽ ഉപരോധം ഏർപ്പെടുത്തിയതോടെ എണ്ണവില ബാരലിന് 3 ഡോളറിൽ നിന്ന് 12 ഡോളറായി ഉയർന്നു.
∙ 1978 ഇറാൻ വിപ്ലവം: ആഗോള വിതരണത്തിന്റെ 5% തടസ്സപ്പെട്ടു.13 ഡോളറായിരുന്ന വില 1980കളുടെ പകുതിയോടെ 36 ഡോളർ വരെ ഉയർന്നു.
∙ 1980-81 ഇറാൻ-ഇറാഖ് യുദ്ധം: പ്രമുഖ ഉൽപാദകരായ ഇരു രാജ്യങ്ങളിലെയും വിതരണം തടസ്സപ്പെട്ടതോടെ വില 32–40 ഡോളർ നിലവാരത്തിൽ.
∙ 1990 ഇറാഖിന്റെ കുവൈത്ത് അധിനിവേശം: 4.3 ദശലക്ഷം ബാരൽ വിതരണം പ്രതിസന്ധിയിലായി.
ജൂലൈയിൽ 15-17 ഡോളറായിരുന്ന വില ഒക്ടോബറിൽ 40 ഡോളറിലേക്ക്.
∙ 2008 ആഗോള സാമ്പത്തിക പ്രതിസന്ധി: വില റെക്കോർഡ് നിരക്കായ 147 ഡോളറിൽ.
∙ 2022 റഷ്യ- യുക്രെയ്ൻ യുദ്ധം: റഷ്യയ്ക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധം കാരണം ബ്രെന്റ് ക്രൂഡ് വില 130 ഡോളറിനു മുകളിൽ
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

