പറവൂർ ∙ പട്ട് പുതച്ചതു പോലെ നയനമനോഹരമായി ഗവ.എൽപിജി സ്കൂൾ ഓഡിറ്റോറിയത്തിന് മുകളിൽ മഞ്ഞപ്പൂക്കൾ പൂത്തുലഞ്ഞു. ഓഡിറ്റോറിയത്തിന് മുകളിൽ ഷീറ്റുകൾ വിരിച്ചപ്പോൾ ചൂട് ഒഴിവാക്കാൻ പടർത്തിയ ‘കാറ്റ്സ് ക്ലോ’ എന്ന വള്ളിച്ചെടിയാണ് അതിമനോഹരമായി പൂവിട്ടത്.
പൂക്കളുടെ ഭംഗി ആസ്വദിക്കാൻ ഒട്ടേറെപ്പേർ സ്കൂളിലെത്തി.
കഴിഞ്ഞവർഷം അവധിക്കാലത്താണു പൂക്കളുണ്ടായത്. ഇക്കുറി നേരത്തെ പൂത്തു.
സ്കൂളിലെ പൂർവവിദ്യാർഥിയും പിടിഎ പ്രസിഡന്റുമായ എ.എൻ. മിജോഷ്, എസ്എംസി ചെയർമാൻ അഭിലാഷ്, പ്രധാനാധ്യാപിക പി.ജെ.വോൾഗ എന്നിവരുടെ നേതൃത്വത്തിലാണ് ഇവയുടെ പരിപാലനം.
ഒരാഴ്ച മാത്രം ആയുസ്സുള്ള പൂക്കൾ ഇപ്പോൾ കൊഴിഞ്ഞു തുടങ്ങിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

