പാലക്കാട് ∙ ഇസ്രയേൽ – ഇറാൻ യുദ്ധത്തെ തുടർന്നു തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്നുള്ള മുട്ട, തിരുച്ചിറപ്പിള്ളിയിൽ നിന്നുള്ള പഴം–പച്ചക്കറി കയറ്റുമതി നിലച്ചു. മുട്ട
കയറ്റുമതിയിൽ മാത്രം ദിവസവും 5 കോടി രൂപയുടെ നഷ്ടമാണുണ്ടാകുന്നത്. ഇതുവരെ 30 കോടിയുടെ നഷ്ടമുണ്ടായതായി നാമക്കല്ലിലെ വ്യാപാരികൾ പറഞ്ഞു.
ദിവസവും 1.10 കോടി മുട്ടകളാണു സൗദി അറേബ്യ, മസ്കത്ത്, യുഎഇ, ഖത്തർ, ഒമാൻ, ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കുന്നത്. മാർച്ച് ഒന്നിനാണ് യുദ്ധം തുടങ്ങിയത്.
രണ്ടു മുതൽ ഇവിടങ്ങളിലേക്കുള്ള കയറ്റുമതിയും നിലച്ചു. യുദ്ധസാഹചര്യത്തിൽ തുറമുഖങ്ങൾ അടച്ചതും വ്യോമാതിർത്തിയിലെ നിയന്ത്രണങ്ങളുമാണു പ്രതിസന്ധി സൃഷ്ടിച്ചത്.
രാജ്യത്ത് ഏറ്റവും കൂടുതൽ മുട്ട
ഉൽപാദിപ്പിക്കുകയും കയറ്റി അയയ്ക്കുകയും ചെയ്യുന്ന ജില്ലയാണു നാമക്കൽ. കേരളത്തിലും തമിഴ്നാട്ടിലും സ്കൂൾ പരീക്ഷകൾ ആരംഭിച്ചതോടെ ഉച്ചഭക്ഷണ പദ്ധതിയിലേക്കു സർക്കാരുകൾ മുട്ട
വാങ്ങുന്നതു നിർത്തിയതും പ്രതിസന്ധിയിലായി. പെട്ടെന്നു കേടാകുന്ന മുട്ട
അധികനാൾ സൂക്ഷിച്ചു വയ്ക്കാനും കഴിയില്ല. ഇനി ഒരാഴ്ച കൂടി മാത്രമേ മുട്ടകൾ സൂക്ഷിക്കാനാകൂവെന്നു നാമക്കല്ലിലെ മുട്ട
കയറ്റുമതി വ്യാപാരി കെ.മുത്തുസ്വാമി പറയുന്നു. മുട്ട
ഒന്നിന് 4.80 രൂപ നിരക്കിലാണു കയറ്റുമതി ചെയ്യുന്നത്. 4.50 രൂപ ഉൽപാദനച്ചെലവുണ്ടെന്നു വ്യാപാരികൾ പറയുന്നു.
പ്രതിസന്ധി രൂക്ഷമായതോടെ 3.50 രൂപയ്ക്കു മുട്ട ഇവിടെ വിൽക്കേണ്ട
അവസ്ഥയാണെന്നും വ്യാപാരികൾ പറയുന്നു.
യുദ്ധത്തെ തുടർന്നു തിരുച്ചിറപ്പിള്ളിയിൽ നിന്നുള്ള പഴം – പച്ചക്കറി കയറ്റുമതിയും നിർത്തിവച്ചു. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കു ദിവസവും 20 ടൺ പച്ചക്കറിയാണു കയറ്റി അയയ്ക്കാറ്.
യുഎഇ എമിറേറ്റുകളായ അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കാണു കൂടുതലും. ഈ മാസം 2 മുതലാണു കയറ്റുമതി നിലച്ചത്.
80 ടൺ പച്ചക്കറിയാണു വ്യാപാരികളുടെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നത്. ഏതാണ്ട് 14 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വ്യാപാരികൾ പറഞ്ഞു.
വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ടു പ്രശ്നം പരിഹരിക്കണമെന്നാണ് ആവശ്യം. ചരക്കു കപ്പലുകൾക്ക് ആവശ്യമായ സുരക്ഷ ഒരുക്കാൻ യുഎസ്, ഇസ്രയേൽ, ഇറാൻ എന്നിവരുമായി നയതന്ത്ര മാർഗങ്ങളിലൂടെ കേന്ദ്രം ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

