വാണിജ്യാവശ്യങ്ങൾക്ക് പൊതുമേഖലാ എണ്ണക്കമ്പനികൾ നൽകുന്ന പാചക വാതക സിലിണ്ടറുകളിൽ നിയന്ത്രണം. ഗാർഹിക ഉപയോക്താക്കൾക്ക് മുൻഗണന നൽകിയാൽ മതിയെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കി.
എന്നാൽ പല ഏജൻസികളും ഗാർഹിക ഉപയോക്താക്കൾക്കുള്ള സിലിണ്ടർ ബുക്കിങ്ങിലും നിയന്ത്രണം ഏർപ്പെടുത്തി. ഇതുസംബന്ധിച്ച നിർദേശം പല ഏജൻസികളും ഉപയോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിൽക്കൂടിയുള്ള ക്രൂഡ് ഓയിൽ – പ്രകൃതിവാതക വരവു നിലയ്ക്കുന്നതാണു കാരണം.
ഗാർഹിക ഉപയോക്താക്കൾക്ക് ഇന്ത്യൻ ഓയിൽ, ബിപിസി എൽ, എച്ച്പിസിഎൽ കമ്പനികളിൽ നിന്നാണ് 99% പാചകവാതകവും ലഭിക്കുന്നത്. ഇനി മുതൽ ഈ മൂന്നു കമ്പനികളും ഗാർഹിക ഉപയോക്താക്കൾക്കു മാത്രമേ നൽകാവൂ എന്ന് ഉത്തരവിൽ പറയുന്നു.
എൽപിജി നിർമാണത്തിനു വേണ്ട
പ്രൊപെയ്ൻ, ബ്യൂട്ടെയ്ൻ എന്നീ ഹൈഡ്രോകാർബൺ വാതകങ്ങൾ വിവിധ റിഫൈനറികൾ പരമാവധി ഉൽപാദിപ്പിക്കേണ്ടതാണ്. എന്നാൽ അവ ഉപയോഗിച്ചുണ്ടാക്കുന്ന എൽപിജി ഇന്ത്യൻ ഓയിലിനും ബിപിസിഎലിനും എച്ച്പിസിഎലിനും മാത്രമേ വിൽക്കാവു.
മാത്രമല്ല പാചക വാതകം അല്ലാതുള്ള മറ്റ് പെട്രോ കെമിക്കൽ ഉൽപന്നങ്ങൾ നിർമിക്കാൻ പ്രൊപെയ്നും ബ്യൂട്ടെയ്നും ഉപയോഗിക്കരുത്.
ഈ ഉത്തരവ് അനുസരിച്ച് വാണിജ്യാവശ്യത്തിനുള്ള 19 കിലോ ഗ്രാം സിലിണ്ടർ നൽകുന്നത് ഇന്നലെ മുതൽ നിർത്തിത്തുടങ്ങിയെന്ന് ഗ്യാസ് ഏജൻസികൾ അറിയിച്ചു. ഏജൻസികളുടെ പക്കൽ ഉണ്ടായിരുന്നവ കൊടുക്കുന്നുണ്ട്.
ഇതിനകം വാണിജ്യ സിലിണ്ടറിൽ നിറച്ചു വച്ചിരിക്കുന്നതും വിതരണം ചെയ്യാം.
ഗാർഹിക ആവശ്യങ്ങൾക്കല്ലാതെ മറ്റാർക്കും പൊതുമേഖലാ എണ്ണക്കമ്പനികളിൽ നിന്നു പാചക വാതകം ലഭിക്കില്ലെങ്കിൽ രാജ്യമാകെ ഹോട്ടലുകളും റസ്റ്ററന്റുകളും പ്രതിസന്ധിയിലാകും. കേറ്ററിങ് ബിസിനസുകൾക്കും കനത്ത തിരിച്ചടിയാകും.
എന്നാൽ റിലയൻസ്, ടോട്ടൽ ഗ്യാസ് പോലുള്ള സ്വകാര്യ എണ്ണക്കമ്പനികൾക്ക് എൽപിജി വാണിജ്യാവശ്യത്തിനു വിൽക്കാൻ കഴിയും.
വില കൂടുതലാണെന്നു മാത്രം. കേരളത്തിൽ പരിമിതമായി മാത്രമേ ഈ കമ്പനികളുടെ വിൽപനയുള്ളു.
നിയന്ത്രണം ഇങ്ങനെ
”നീല സിലിണ്ടറുകൾ ലഭിക്കാതെ വന്നാൽ കേരളത്തിലെ റസ്റ്ററന്റുകളാകെ അടച്ചിടേണ്ടി വരും.
ബദൽ സംവിധാനവുമില്ല. വിറക് അടുപ്പുകൾ ഇല്ലെന്നു മാത്രമല്ല അതു നിയമത്തിന് എതിരുമാണ്.
സർക്കാർ ഉടൻ പരിഹാരമുണ്ടാക്കണം”
ജി.ജയപാൽ
ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

