ഉപഭോക്താക്കളുടെ വ്യക്തിഗത ആവശ്യങ്ങൾക്ക് അനുസൃതമായി സമഗ്ര സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്ന, എഐ അധിഷ്ഠിത ‘ജിയോഫിനാൻസ്’ ആപ്പുമായി ജിയോ ഫിനാൻഷ്യൽ സർവീസസ്.
സാധാരണ ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി മെനു നാവിഗേഷനു പകരം ഉപഭോക്താവിന്റെ അന്വേഷണങ്ങൾക്ക് അനുസൃതമായി സേവനങ്ങൾ ലഭ്യമാക്കുന്നു എന്നതാണ് ജിയോഫിനാൻസ് ആപ്പിന്റെ സവിശേഷത. സാമ്പത്തിക തീരുമാനങ്ങൾ സ്മാർട്ടായും സിംപിളായും സുരക്ഷിതമായും ചെയ്യാവുന്ന ജിയോഫിനാൻസ് ആപ്പ്, ഉപഭോക്താക്കൾക്ക് ആത്മവിശ്വാസത്തോടെ തീരുമാനങ്ങളെടുക്കാനുള്ള പിന്തുണയുമാണ് നൽകുന്നതെന്ന് കമ്പനി വ്യക്തമാക്കി.
ഭവന, വ്യക്തിഗത വായ്പകൾ, ക്രെഡിറ്റ് കാർഡ്, ഇൻഷുറൻസ്, യുപിഐ പേയ്മെന്റ്, മ്യൂച്വൽഫണ്ട്സ്, സ്ഥിരനിക്ഷേപം, ഡിജിറ്റൽ ഗോൾഡ് തുടങ്ങിയ സേവനങ്ങൾ ഒരു കുടക്കീഴിൽ നേടാമെന്നതാണ് ജിയോഫിനാൻസ് ആപ്പിന്റെ പ്രത്യേകത.
ഉപഭോക്താക്കൾക്ക് റിവാർഡ് പോയിന്റുകൾ നേടാവുന്ന ‘ജിയോപോയിന്റ്സ്’ ആനുകൂല്യവുമുണ്ട്. ഈ പോയിന്റ്സ് ഷോപ്പിങ്, ഡൈനിങ്, ട്രാവൽ എന്നിവയ്ക്കായി പ്രയോജനപ്പെടുത്താം.
ആപ്പിനോട് അനുബന്ധിച്ച് ‘ബിൽഡ് വിത്ത് ഭാരത്’ എന്ന പദ്ധതിയും ജിയോ ഫിനാൻഷ്യൽ സർവീസസ് അവതരിപ്പിച്ചിട്ടുണ്ട്.
bharat.jiofinance.in മുഖേനയോ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചോ ഇതിൽ ചേരാം. ഇത്തരത്തിൽ പങ്കുചേരുന്നവർക്ക് യുപിഐ പേയ്മെന്റ്, ബിൽ പേയ്മെന്റ് തുടങ്ങിയവ നടത്തിയശേഷം അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കാം.
ഇത് ആപ്പിന്റെ തുടർവികസനത്തിനായി കമ്പനി പരിഗണിക്കും. മാർച്ച് 30 വരെയാണ് ഈ പദ്ധതിയിൽ ചേരാനുള്ള സമയം.
ഉപഭോക്താക്കളുടെ ‘സാമ്പത്തികാരോഗ്യം’ വിലയിരുത്തുന്ന ‘ഫിനാൻഷ്യൽ ഫിറ്റ്നസ് സ്കോർ’ എന്ന ഫീച്ചറും വൈകാതെ ആപ്പിൽ അവതരിപ്പിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

