ചെന്നൈ∙ ടയറും അനുബന്ധ ഉൽപന്നങ്ങളും നിർമിക്കുന്ന പുതിയ പ്ലാന്റിനായി പ്രമുഖ ടയർ കമ്പനി എംആർഎഫ് തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ 5300 കോടി രൂപ നിക്ഷേപിക്കും. സിപ്കോട്ട് ഇല്ലുപ്പൈക്കുടി വ്യവസായ പാർക്കിൽ ഗ്രീൻഫീൽഡ് പ്ലാന്റ് സ്ഥാപിക്കാനുള്ള ധാരണാപത്രം മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സാന്നിധ്യത്തിൽ എംആർഎഫ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.എം.മാമ്മൻ ഒപ്പിട്ടു.
12 വർഷത്തിൽ വിപുലീകരണം പൂർണമാവുന്നതോടെ 1000 പേർക്കു നേരിട്ടു തൊഴിൽ ലഭിക്കും.
ഭൂമി ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ നൽകും. ധാരണാപത്രത്തിനു മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നതോടെ പ്രവർത്തനം ആരംഭിക്കും.
തെക്കു കിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ ടയർ നിർമാണശാലയായ തിരുച്ചിറപ്പള്ളി അടക്കം 10 പ്ലാന്റുകളാണ് എംആർഎഫിനു രാജ്യത്തുള്ളത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

