കൊച്ചി∙ വീടിന്റെയും സ്ഥാപനങ്ങളുടെയും അകത്തളങ്ങളിൽ അലങ്കാരച്ചെടികളുടെ അഴകു നിറയ്ക്കുന്ന ടെറേറിയം, ടേബിൾ ടോപ്പ് ഗാർഡൻ, കൊക്കൈഡാമ, ഫെയറി ഗാർ ഡൻ എന്നിവയുടെ നിർമാണരീതി പരിശീലിക്കാൻ മലയാള മനോരമ അവസരം ഒരുക്കുന്നു.
ചെറിയ ചെലവിൽ അകത്തളം മനോഹരമാക്കാനും സ്വയം തൊഴിലായി ചെയ്യാനും ക്ലാസ് ഉപകരിക്കും. 7നു രാവിലെ 10 മുതൽ 12.30 വരെ മലയാള മനോരമ പനമ്പിളളിനഗർ ഓഫിസിലാണു പരിശീലന പരിപാടി.
സുതാര്യമായ ഗ്ലാസ് പാത്രത്തിനുളളിൽ സസ്യങ്ങളെ വളരാൻ അനുവദിക്കുന്ന മിനിയേച്ചർ ആവാസവ്യവസ്ഥയാണു ടെറേറിയം. മേശയിൽ വയ്ക്കാവുന്ന ചെറു ചെടിയല ങ്കാരങ്ങളാണു ടേബിൾ ടോപ്പ് ഗാർഡനുകൾ.
പൂച്ചട്ടികൾ ഇല്ലാതെ തൂക്കിയിടാൻ സാധിക്കുന്ന ജാപ്പനീസ് രീതിയിലുളള ഹാങ്ങിങ് ഗാർഡൻ ആണു കൊക്കൈഡാമ.
പത്തനംതിട്ട, വെണ്ണിക്കുളം മൈക്രോ ഫോറസ്റ്റ് സ്ഥാപന ഉടമ ജിൻസി ജൂബിൻ ജേക്കബ് ആണു ക്ലാസ് നയിക്കുന്നത്. 499 രൂപ അടച്ച് സെമിനാറിൽ പങ്കെടു ക്കുന്നവർക്ക് 6 മാസം വനിത മാസികയും 2026 വനിത ജേണലും ലഭിക്കും.
ആദ്യം പണമടച്ചു ബുക്ക് ചെയ്യുന്ന 100 പേർക്കാണു പ്രവേശനം.
കൂടുതൽ വിവരങ്ങൾക്ക്:
9288021093, 0484-4447411.
ഇതോടൊപ്പമുളള ക്യുആർ കോഡ് സ്കാൻ ചെയ്തു തുക അടച്ച ശേഷം പേയ്മെന്റ് സ്ക്രീൻ ഷോട്ട് പൂർണ വിലാസത്തോടുകൂടി മുകളിലെ മൊബൈൽ നമ്പറിൽ അയയ്ക്കണം. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

