കോതനല്ലൂർ ∙ ക്രിയേറ്റേഴ്സ് ഇന്റർനാഷനൽ ആർട്ടിസ്റ്റ് ഗ്രൂപ്പ് ഒരുക്കുന്ന ടെറാക്കോട്ട ക്യാംപ് 7, 8, 9 തീയതികളിൽ കോതനല്ലൂരിൽ നടക്കും.
മലയിൽ മാത്യുവിന്റെ വസതിയിൽ നടക്കുന്ന ക്യാംപിൽ 55 കലാകാരൻമാർ പങ്കെടുക്കും. 7നു 10നു മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
ക്രിയേറ്റേഴ്സ് പ്രസിഡന്റ് ആർട്ടിസ്റ്റ് ടി.പി.മണി അമ്പലമേട് അധ്യക്ഷത വഹിക്കും. വാർഡ് മെമ്പർ ലിസ്സി ജോർജുകുട്ടിയും ആർഎൽവ്യൂസ് പ്രസിഡന്റ് ആർട്ടിസ്റ്റ് അനിൽ തൊടുപുഴയും ആശംസ പറയും.
ഉദ്ഘാടനചടങ്ങിൽ ക്രീയേറ്റേഴ്സ് ജോയിന്റ് സെക്രട്ടറി ആർട്ടിസ്റ്റ് സി വി കൃഷ്ണകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് ആർട്ടിസ്റ്റ് ജോഷി മലയിൽ നന്ദിയും രേഖപ്പെടുത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

