ഇന്ത്യയ്ക്കുമേൽ ഉൾപ്പെടെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയ പകരംതീരുവ ചട്ടവിരുദ്ധവും ഇല്ലാത്ത അധികാര പ്രയോഗവുമാണെന്നുകാട്ടി യുഎസ് സുപ്രീം കോടതി അസാധുവാക്കിയത് കഴിഞ്ഞമാസമായിരുന്നു. ആ വിധിയിലും പക്ഷേ, .
എന്നാൽ, ന്യൂയോർക്കിലെ ഫെഡറൽ കോടതി ഇക്കാര്യത്തിൽ ഇന്നലെ വ്യക്തത വരുത്തിയത് ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയായി.
പകരംതീരുവ അടച്ച എല്ലാവരും റീഫണ്ടിന് അർഹരാണെന്ന് യുഎസ് കോർട്ട് ഓഫ് ഇന്റർനാഷനൽ ട്രേഡ് ജഡ്ജി റിച്ചാർഡ് ഈറ്റൺ വ്യക്തമാക്കി. ഇതോടെ യുഎസിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയൊരു നിതുകി റീഫണ്ട് പ്രക്രിയയ്ക്കാണ് കളമൊരുങ്ങുന്നത്.
1977ലെ ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) പ്രകാരം കഴിഞ്ഞവർഷം ഫെബ്രുവരിയിലായിരുന്നു ട്രംപ് പകരംതീരുവ പ്രഖ്യാപിച്ചത്. ഏപ്രിൽ മുതൽ നടപ്പാക്കുകയും ചെയ്തു.
അന്നുമുതൽ പിരിച്ചെടുത്ത തീരുവയെല്ലാം ട്രംപ് ഭരണകൂടം ഇനി മടക്കിനൽകേണ്ടിവരും.
തിരഞ്ഞെടുക്കപ്പെട്ട കമ്പനികൾക്ക് മാത്രമല്ല, പകരംതീരുവ അടച്ച എല്ലാ കമ്പനികളും റീഫണ്ടിന് അർഹരാണെന്ന് ജഡ്ജി പറഞ്ഞു.
ഇതു സംബന്ധിച്ച കേസുകൾ കോടതി പരിഗണിക്കും. ഡിസംബർ വരെയുള്ള കണക്കുപ്രകാരം ഏകദേശം 130 ബില്യൻ ഡോളറാണ് (11.78 ലക്ഷം കോടി രൂപ) ട്രംപ് ഭരണകൂടം പകരംതീരുവയായി പിരിച്ചത്.
അതേസമയം, റീഫണ്ട് നടപടികൾക്കായി ട്രംപ് ഭരണകൂടം സാവകാശം ചോദിച്ചേക്കും.
സുപ്രീം കോടതി വിധിക്ക് പിന്നാലെ ട്രംപ് എല്ലാ രാജ്യങ്ങൾക്കും പൊതുവായി 10% വീതം പകരംതീരുവ പ്രഖ്യാപിച്ചിരുന്നു. ഇതു പിന്നീട് അദ്ദേഹം 15 ശതമാനത്തിലേക്ക് ഉയർത്തിയെങ്കിലും 10 ശതമാനം തന്നെയാണ് പ്രാബല്യത്തിലുള്ളത്.
. ഈ വർഷം ഓഗസ്റ്റോടെ പകരംതീരുവ സുപ്രീം കോടതി വിധിക്കുമുൻപത്തെ സ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന സൂചനയും ട്രംപ് ഭരണകൂടം നൽകിയിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

