കട്ടാങ്ങൽ ∙ മാലിന്യം ശേഖരിക്കുന്നതിനിടെ ലഭിച്ച പണം അടങ്ങിയ ബാഗ് ഉടമയെ കണ്ടെത്തി തിരിച്ചേൽപിച്ചു ചാത്തമംഗലം പഞ്ചായത്ത് ഹരിത കർമ സേന അംഗങ്ങൾ. മാലിന്യം വേർതിരിക്കുന്നതിനിടെ എംസിഎഫ് യൂണിറ്റിൽ വച്ച് ലഭിച്ച അയ്യായിരത്തോളം രൂപ അടങ്ങിയ ബാഗ് ഹരിത കർമ സേന അംഗങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.നദീറയെ ഏൽപിച്ചു.
ശേഖരിച്ച മാലിന്യം കട്ടാങ്ങൽ അങ്ങാടിയിലെ കടകളിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നു വ്യാപാരികളുടെ വാട്സാപ് ഗ്രൂപ്പ് വഴി സംഭവം അറിയിക്കുകയായിരുന്നു.
പണം നഷ്ടപ്പെട്ട കടയിലെ ജീവനക്കാരി ഇക്കാര്യം അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.നദീറയും ഹരിത കർമ സേന സെക്രട്ടറി ബിന്ദു, ഹരിത കർമ സേന അംഗങ്ങളായ തങ്കം, ഉഷ, കെ.പി.ലീല, എ.അജിത, കെ.നിഷ, പഞ്ചായത്ത് സെക്രട്ടറി അഞ്ജന വിൻസന്റ് എന്നിവരും ചേർന്ന് ഉടമയ്ക്ക് പണം കൈമാറി.
കിട്ടിയ സ്വർണാഭരണം തിരിച്ചു നൽകി വിദ്യാർഥി
എലത്തൂർ ∙ കളഞ്ഞു കിട്ടിയ സ്വർണാഭരണം തിരികെ നൽകി വിദ്യാർഥി. എലത്തൂർ സിഎംസി ബോയ്സ് ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയും, എലത്തൂർ തൈവളപ്പിൽ നൗഷാദിന്റെയും ഷക്കീലയുടെയും മകനുമായ ഷമ്മാസ് ആണ് രാവിലെ സ്കൂളിലേക്ക് വരും വഴി കിട്ടിയ സ്വർണാഭരണം പ്രധാന അധ്യാപികയെ ഏൽപിച്ചത്.
പ്രധാന അധ്യാപിക എലത്തൂർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് സ്വർണം നഷ്ടപ്പെട്ട
പെൺകുട്ടിയെ കണ്ടെത്തി പൊലീസിന്റെ സാന്നിധ്യത്തിൽ തിരിച്ചു നൽകുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

