
ഖാലിസ്ഥാന്‍ വാദികളുടെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരെന്ന മുന്‍ നിലപാടിലുറച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന് കരുതാന്‍ വിശ്വസനീയമായ കാരണമുണ്ടെന്നാണ് കനേഡിയന്‍ പ്രധാനമന്ത്രി പറയുന്നത്. വിഷയത്തില്‍ ഇന്ത്യ കാനഡയുമായി സഹകരിക്കണമെന്ന് ജസ്റ്റിന് ട്രൂഡോ ആവശ്യപ്പെട്ടു. (Justin Trudeau on Khalistan Row)
ഖാലിസ്ഥാന്‍ വാദികളുടെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന് ഉറപ്പിച്ചുപറയാനുള്ള കാരണമെന്താണെന്ന് വെളിപ്പെടുത്താന്‍ ഇന്നും ട്രൂഡോ തയാറായിട്ടില്ല. ശക്തവും സ്വതന്ത്രവുമായ നീതിന്യായ വ്യവസ്ഥയുള്ള ഒരു രാജ്യമെന്ന നിലയില്‍ നീതിന്യായ പ്രക്രിയകള്‍ പൂര്‍ത്തിയാകട്ടെ എന്ന് മാത്രമാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ട്രൂഡോ പറഞ്ഞത്. വിഷയത്തെ നിസാരമായി തള്ളിക്കളയരുതെന്നും നീതിന്യായപ്രക്രിയയില്‍ സഹകരിക്കണമെന്നും ട്രൂഡോ ഇന്ത്യയോട് ആവശ്യപ്പെട്ടു.
ഖാലിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യ കാനഡ നയതന്ത്ര പോരാട്ടം അനുദിനം രൂക്ഷമാകുകയാണ്. ഇത് കാനഡയിലുള്ള ഇന്ത്യന്‍ പൗരന്മാരെയും വിദ്യാര്‍ത്ഥി കളെയുമാണ് ആശങ്കയിലാക്കിയത്. വിസ സേവനങ്ങള്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചതും കാനഡയോട് നയതന്ത്ര ഉദ്യോഗസ്ഥരെ കുറയ്ക്കാന്‍ ആവശ്യപ്പെട്ടതും ഇന്ത്യക്കാരെയാകും ബാധിച്ചിട്ടുണ്ട്.
Story Highlights: Justin Trudeau on Khalistan Row
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]