കൽപറ്റ ∙ മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് കെഎസ്എഫ്ഇയുടെ കൈത്താങ്ങായി 45 കോടി രൂപയുടെ ബഹുനില ആശുപത്രി മന്ദിരം ഉയരും. മാതൃകാ ടൗൺഷിപ്പിന്റെ അനുബന്ധമായി കൽപറ്റ ജനറൽ ആശുപത്രിയിൽ കെഎസ്എഫ്ഇ ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന പുതിയ അനക്സ് ബ്ലോക്കിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
കെഎസ്എഫ്ഇ ജീവനക്കാർ സാലറി ചാലഞ്ചിലൂടെ സമാഹരിച്ച തുകയും സ്ഥാപനത്തിന്റെ സംഭാവനയും ചേർത്താണ് 45 കോടി രൂപ ബഹുനില മന്ദിരത്തിന്റെ നിർമാണത്തിനായി ചെലവഴിക്കുന്നത്. ആധുനിക സൗകര്യങ്ങളോടെ നിലവിൽ വരുന്ന ആശുപത്രി സമുച്ചയം വയനാടിന്റെ ആതുര മേഖലയ്ക്ക് മുതൽകൂട്ടാകും.
റവന്യു മന്ത്രി കെ.രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാരായ ഒ.ആർ.കേളു, എ.കെ.ശശീന്ദ്രൻ, പി.എ.
മുഹമ്മദ് റിയാസ്, ടി.സിദ്ധിഖ് എംഎൽഎ, അഹമ്മദ് ദേവർകോവിൽ എംഎൽഎ, ചീഫ് സെക്രട്ടറി എ.ജയതിലക്, റവന്യു സെക്രട്ടറി എം.ജി.രാജമാണിക്യം, വയനാട് ടൗൺഷിപ് പ്രോജക്ട് സ്പെഷൽ ഓഫിസർ എസ്.സുഹാസ്, കെഎസ്എഫ്ഇ ചെയർമാൻ കെ.വരദരാജൻ തുടങ്ങിയവർ പങ്കെടുത്തു. കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടർ ഡോ.
എസ്.കെ.സനിൽ, കോഴിക്കോട് റൂറൽ മേഖല എജിഎം അഭിറാം കൃഷ്ണ, സംഘടനാ പ്രതിനിധികൾ, ജീവനക്കാർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

