തിരുവനന്തപുരം ∙ കോൺഗ്രസ് വർക്കിങ് കമ്മിറ്റിയംഗവും മുൻ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല രചിച്ച ‘ഗാന്ധിഗ്രാമങ്ങളിലൂടെ’ (My journey through Gandhi Villages) എന്ന പുസ്തകത്തിന്റെ പ്രകാശനം നടൻ മമ്മൂട്ടിയും സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും ചേർന്ന് നിർവഹിച്ചു. ഗാന്ധിഗ്രാം പദ്ധതിയിലൂടെ പട്ടികജാതി പട്ടികവർഗ ഗ്രാമങ്ങളുടെ മുഖഛായ മാറിയതെങ്ങനെ എന്ന് പുസ്തകത്തിൽ വിശദീകരിക്കുന്നു.
അവിടെ നടത്തിയ വികസന പ്രവർത്തനങ്ങൾ, സാമൂഹിക സുരക്ഷിതത്വ പദ്ധതികൾ എന്നിവയുടെ സമഗ്ര ചിത്രം പുസ്തകം നൽകുന്നു.
കേരളത്തിലെ 14 ജില്ലകളിലെയും പട്ടികജാതി – പട്ടികവർഗ കോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന 2012ൽ ആവിഷ്കരിച്ചതാണ് ഗാന്ധിഗ്രാം പദ്ധതി. സംസ്ഥാന പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പിൽ നിന്നും ഒരു കോടി രൂപ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ഗാന്ധിഗ്രാം പദ്ധതിയിൽപെടുന്ന ഗ്രാമങ്ങൾക്ക് അനുവദിച്ചിരുന്നു.
അതോടൊപ്പം ഗാന്ധിഗ്രാം ഫണ്ടിൽ നിന്നും വിവിധ വികസന പ്രവർത്തനങ്ങൾക്കായി പണം അനുവദിക്കുകയും ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

