സ്വർണവില മധ്യേഷ്യയിലെ യുദ്ധക്കെടുതി ‘ആവേശമാക്കി’ പുത്തനുയരം ലക്ഷ്യമിട്ട് കത്തിക്കയറുന്നു. രാജ്യാന്തര വിപണി ഇന്നലെയും ഇന്നും അവധിയായിരുന്നു.
എന്നിട്ടും കേരളത്തിൽ വില കുതിച്ചുമുന്നേറുകയാണ്. രാജ്യാന്തരവിലയിലെ വർധനയുടെ ആഴം നാളെ അറിയാം.
അതുംകൂടിച്ചേരുന്നതോടെ കേരളത്തിൽ സ്വർണവില എക്കാലത്തെയും ഉയരത്തിലേക്ക് പാഞ്ഞുകയറുമെന്നാണ് വിലയിരുത്തൽ.
ഇക്കഴിഞ്ഞ ജനുവരി 29ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് ഇപ്പോഴത്തെ റെക്കോർഡ്. കഴിഞ്ഞ 2-3 ദിവസത്തെ മുന്നേറ്റം കണക്കിലെടുത്താൽ സ്വർണം ഈ റെക്കോർഡ് ‘ചുമ്മാ ഈസിയായി’ പഴങ്കഥയാക്കുമെന്ന് വ്യാപാരികൾ തന്നെ പറയുന്നു.
ഇന്ന് ഞായറാഴ്ച – അവധി ദിവസം – ആയിട്ടും കേരളത്തിൽ പവന് രാവിലെ ഒറ്റയടിക്ക് 3,200 രൂപ വർധിച്ച് വില 1,26,920 രൂപയിലെത്തി.
400 രൂപ ഉയർന്ന് 15,865 രൂപയാണ് ഗ്രാംവില. ഇതോടെ 3 ദിവസംകൊണ്ട് പവന് കൂടിയത് 8,840 രൂപ; ഗ്രാമിന് 1,105 രൂപയും ഉയർന്നു.
റെക്കോർഡ് ഭേദിക്കാൻ പവന് മുന്നിൽ ഇനിയുള്ളത് 4,240 രൂപയുടെ അകലം മാത്രം. ഇന്നത്തെ കുതിപ്പുകാഴ്ച പരിഗണിച്ചാൽതന്നെ റെക്കോർഡ് തിരുത്താൻ അധികസമയം വേണ്ടെന്ന് ഉറപ്പിക്കാം.
ഒരുപക്ഷേ, ഇന്നോ നാളെയോ തന്നെ അതുണ്ടാകാനുള്ള സാധ്യതയുമുണ്ട്.
ഔൺസിന് 100.58 ഡോളർ വർധിച്ച് 5,278.1 ഡോളറാണ് രാജ്യാന്തരവില. ഇതു വൈകാതെ 6,000 ഡോളറിലെത്താൻ ഇറാനെതിരായ യുഎസ്-ഇസ്രയേൽ യുദ്ധം വഴിയൊരുക്കുമെന്നാണ് കരുതുന്നത്.
യുദ്ധം മധ്യേഷ്യയെ ആകെ ഉലച്ചതോടെ ആഗോള സമ്പദ്മേഖലയാണ് വെട്ടിലായത്. ഓഹരി, കടപ്പത്രം, കറൻസി വിപണികൾ ഉലയുമെന്ന് ഏറക്കുറെ ഉറപ്പായി.
എണ്ണവിലയും കത്തും. ഇതെല്ലാം ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ സമ്മാനിക്കുന്നത് സ്വർണത്തിനും വെള്ളിക്കുമാണ്.
സ്വർണം, വെള്ളി ആഭരണങ്ങൾക്കല്ല; മറിച്ച് ഗോൾഡ് ഇടിഎഫ്, വെള്ളി ഇടിഎഫ് എന്നിവയ്ക്കാണ് പ്രിയമേറുന്നത്.
സ്വർണക്കട്ടികൾക്കും നിക്ഷേപമെന്ന നിലയിൽ സ്വീകാര്യത കിട്ടും. ഇതാണ് വില കൂടാനിടയാക്കുന്നത്.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഇന്ന് 18 കാരറ്റ് സ്വർണവില കേരളത്തിൽ രാവിലെ ഗ്രാമിന് 330 രൂപ ഉയർന്ന് 13,100 രൂപയിലെത്തി.
വെള്ളിക്ക് വില മാറിയിട്ടില്ല, ഗ്രാമിന് 295 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 325 രൂപ വർധിച്ച് 13,030 രൂപയാണ്.
വെള്ളിക്ക് ഇവർ നിശ്ചയിച്ച വില 310 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

