കൊച്ചി∙ ഗ്രാഫീനും മറ്റ് ദ്വിമാന(2D) വസ്തുക്കളും ഉപയോഗിച്ചുള്ള ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും ഗവേഷണങ്ങളും ചർച്ച ചെയ്യുന്ന രാജ്യാന്തര സമ്മേളനവും പ്രദർശനവും ‘ഗ്രാഫിൻ ഇന്ത്യ 2026’ മാർച്ച് 9 മുതൽ 12 വരെ ലെ മെറിഡിയൻ കൺവൻഷൻ സെന്ററിൽ നടക്കും. കനമില്ലാത്തതും ചാലകശക്തിയേറിയതും അതിശക്തവുമായ ഇലക്ട്രോണിക് പദാർഥമാണ് ഗ്രാഫീൻ.
രാജ്യത്തെ ഗ്രാഫീൻ ഗവേഷണ രംഗത്ത് മുൻ നിരയിെലത്തിക്കുക എന്ന ലക്ഷ്യേത്തോടെ കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയത്തിന്റെ കീഴിലുള്ള സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയാണ് (സി-മെറ്റ്) സമ്മേളനം സംഘടിപ്പിക്കുന്നത്. സ്പെയിനിലെ ഫാന്റം ഫൗണ്ടേഷനും, ഗ്രാഫീൻ ഗവേഷണത്തിൽ മുൻനിരയിലുള്ള മാഞ്ചസ്റ്റർ സർവകലാശാലയുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ഇന്ത്യ ഇന്നവേഷൻ സെന്റർ ഫോർ ഗ്രാഫീൻ (IICG), സെന്റർ ഓഫ് എക്സലൻസ് ഇൻ ഇന്റലിജന്റ് ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് സെൻസേഴ്സ് എന്നിവയോടൊപ്പം ടാറ്റ സ്റ്റീൽ, കാർബറണ്ടം യൂണിവേഴ്സൽ, ടിഎസിസി, എൽഒഎൽസി അഡ്വാൻസ്ഡ് ടെക്നോളജീസ് തുടങ്ങി പ്രമുഖ കമ്പനികളും സമ്മേളനത്തെ പിന്തുണയ്ക്കുന്നു.
പരീക്ഷണശാലകളിലെ കണ്ടെത്തലുകൾ വ്യവസായികമായി പ്രയോജനപ്പെടുത്തുന്നതിൽ ഐഐസിജി നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു.
ഗ്രാഫീൻ നയം പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. ഗ്രാഫീൻ ഉൽപാദനത്തിലും ഗവേഷണത്തിലും കേരളത്തെ ആഗോള കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ പുതിയ ഗ്രാഫീൻ നയത്തിന് അംഗീകാരം നൽകിയത്.
ഗ്രാഫീൻ സാങ്കേതികവിദ്യയുടെ ഗവേഷണം, പ്രായോഗിക ഉപയോഗം, വ്യവസായ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ബൃഹത്തായ പദ്ധതികളാണ് സംസ്ഥാനം വിഭാവനം ചെയ്യുന്നത്. രാജ്യത്തിന്റെ വളർന്നുവരുന്ന ഗവേഷണ പരിസ്ഥിതിയും സംസ്ഥാനത്ത് സജ്ജമായ അടിസ്ഥാന സൗകര്യങ്ങളും സമ്മേളനത്തിന് വേദിയായതിനു പിന്നിലെ പ്രധാന കാരണങ്ങളാണെന്ന് സംഘാടകർ പറഞ്ഞു.
ഒരു ആറ്റം മാത്രം കട്ടിയുള്ള കാർബൺ പാളിയാണ് ഗ്രാഫീൻ.
പേപ്പറിനേക്കാൾ ലഘുവും സ്റ്റീലിനേക്കാൾ ശക്തവുമായാണ് ഗ്രാഫീൻ അറിയപ്പെടുന്നത്. വൈദ്യുതിയും ചൂടും മികച്ച രീതിയിൽ കടത്തി വിടും.
ഇതുപോലുള്ള ദ്വിമാന വസ്തുക്കൾ ഇലക്ട്രോണിക്സ്, ബാറ്ററി, മെഡിക്കൽ ഉപകരണങ്ങൾ, ജലശുദ്ധീകരണ ഫിൽറ്റർ, സ്മാർട്ട് കോട്ടിങ് എന്നിവയിൽ വിപ്ലവകരമായ സാധ്യതകൾ തുറക്കുന്നതായി സി-മെറ്റ് ഡയറക്ടർ ജനറൽ ഡോ. ആർ.രതീഷ് അറിയിച്ചു.
ഗ്രാഫീൻ ഗവേഷണത്തിന് നോബൽ സമ്മാനം നേടിയ പ്രഫ.
കോസ്ത്യ നോവോസെലോവ്, പ്രഫ. പുലിക്കൽ അജയൻ, കേംബ്രിജ് സർവകലാശാലയിലെ പ്രഫ.
ആൻഡ്രിയ ഫെറാരി എന്നിവർ പ്രഭാഷണം നടത്തും. നൂതന വസ്തുക്കളായ എംക്സീനുകൾ ഉൾപ്പെടെ വിവിധ മേഖലകളിൽ പുതിയ ഗവേഷണങ്ങളും ചർച്ചയാകുെമെന്ന് സി-മെറ്റ് തൃശൂർ സെന്റർ ഹെഡ് ഡോ.
വൈ.പുരുഷോത്തം വ്യക്തമാക്കി. നാലുദിവസം നീളുന്ന സമ്മേളനത്തിൽ ശാസ്ത്രജ്ഞർ, വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, നയരൂപീകരണകർ എന്നിവർ പങ്കെടുക്കും.
സമകാലിക ഗവേഷണങ്ങളും വ്യവസായാവസരങ്ങളും സംബന്ധിച്ച പ്രത്യേക പ്രദർശനവും ഉണ്ടായിരിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

