തൃശൂർ∙ തൃശൂർ – പാലക്കാട് ജില്ലകളിലെ മികച്ച പ്ലസ് ടു അധ്യാപകരെയും മികച്ച വിദ്യാലയങ്ങളെയും ജ്യോതി എൻജിനിയറിങ് കോളജ് അവാർഡുകൾ നൽകി ആദരിച്ചു. ജ്യോതിയിലെ ഒന്നാം വർഷ വിദ്യാർഥികൾ അവരെ സ്വാധീനിച്ച അധ്യാപകരുടെ പേരുകൾ നൽകിയതിൽ ഏറ്റവും കൂടുതൽ പേർ നിർദേശിച്ച 20 അധ്യാപകരെയും നാല് സ്കൂളുകളെയും ആണ് ആദരിച്ചത്.
ഏറ്റവും നല്ല വിദ്യാലയങ്ങളായി മണ്ണുത്തി ഡോൺ ബോസ്കോ, എൽത്തുരുത്ത് സെന്റ് അലോഷ്യസ്, വാണിയംകുളം ടി.ആർ.കെ, തൃശൂർ സെൻതോമസ് എന്നീ ഹയർസെക്കൻഡറി സ്കൂളുകളെ തിരഞ്ഞെടുത്തു.
ആദരിക്കൽ ചടങ്ങിന്റെ ഉദ്ഘാടനം കെ.പി.നമ്പൂതിരിസ് ആയുർവേദിക് മാനേജിങ് ഡയറക്ടർ കെ.ബാവദാസൻ നിർവഹിച്ചു. കോളജ് എക്സിക്യൂട്ടീവ് ഡയറകൂർ ഫാ.
ഡേവിഡ് നെറ്റിക്കാടൻ, അക്കാദമിക് ഡയറക്ടർ റെവ. ഡോ.
ജോസ് കണ്ണമ്പുഴ, പ്രിൻസിപ്പൽ ഡോ. പി.സോജൻ ലാൽ, റജിസ്ട്രാർ ഡോ.
വി.എം.സേവിയർ, അഖിൽ.പി, ബോബി.പി.ആർ തുടങ്ങിയവർ പ്രസംഗിച്ചു. കോളജ് അധ്യാപകരായ സുഗന്ധി.ടി, രഞ്ജു ഫ്രാൻസിസ്, നിവ്യ വിൽസൺ, ടോണി.സി.ജെ.
തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

