ഫോർട്ട്കൊച്ചി∙ ആഗോള വിനോദ സഞ്ചാരികളുടെ പ്രിയ നഗരമായി കൊച്ചി മാറുമ്പോഴും ഫോർട്ട്കൊച്ചിയുടെ അവസ്ഥ പരിതാപകരം. ചീനവലകൾ മറയ്ക്കുന്ന രീതിയിൽ വാസ്കോഡ ഗാമ സ്ക്വയറിനോട് ചേർന്നു പെട്ടിക്കടകൾ നിരന്നു.
പൈതൃക സ്മാരകമായ സെന്റ് ഫ്രാൻസിസ് പള്ളിക്ക് സമീപവും ചരിത്രമുറങ്ങുന്ന പരേഡ് മൈതാനത്തിന് സമീപവും അനധികൃത കച്ചവട ശാലകൾ സ്ഥാപിക്കുന്നത് തുടരുകയാണ്.
ആർക്കും എവിടെയും കച്ചവട
ശാലകൾ സ്ഥാപിക്കാമെന്ന സ്ഥിതിയാണ് ഫോർട്ട്കൊച്ചിയിൽ. പൈതൃക സ്മാരകങ്ങളുടെ 200 മീറ്റർ പരിധിയിൽ കച്ചവടശാലകൾ പാടില്ലെന്ന നിയമം നിലനിൽക്കുമ്പോഴാണ് സെന്റ് ഫ്രാൻസിസ് പള്ളിക്ക് സമീപം കച്ചവട
സ്ഥാപനങ്ങൾ പെരുകുന്നത്. പരേഡ് മൈതാനത്ത് ലക്ഷങ്ങൾ മുടക്കി നിർമിച്ച കരിങ്കൽ നടപ്പാതയിൽ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ബെഞ്ചുകൾ അഴിച്ചു മാറ്റി അവിടെയും വരുന്നു കച്ചവട
ശാലകൾ. ഫ്രിജുകളും അലമാരയും മറ്റും ആദ്യം എത്തിച്ചശേഷം പിന്നീട് അവിടെ കടകൾ വരികയാണ് പതിവ്.
പരേഡ് മൈതാനത്തിലെ കല്ല് നിരത്തിയ ഭാഗത്ത് വിനോദ സഞ്ചാരികൾ ബിരിയാണി പാചകം ചെയ്യുന്നത് ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവർ കഴിഞ്ഞ ദിവസം തടഞ്ഞു.
ടൂറിസം ഗൈഡുമാരും ഹോംസ്റ്റേ ഉടമകളും റസിഡന്റ്സ് അസോസിയേഷനുകളും ഫോർട്ട്കൊച്ചിയുടെ പൈതൃക ഭംഗി നിലനിർത്തണമെന്ന കാര്യത്തിൽ ഒറ്റക്കെട്ടാണ്. ഇവിടേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞാൽ അത് ഏറ്റവും ബാധിക്കുന്നവരെന്ന നിലയിൽ പൈതൃക ഫോറം രൂപീകരിക്കാനുള്ള നീക്കമുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

