തിരുവനന്തപുരം ∙ വിഴിഞ്ഞത്തെ ഹോട്ടലിലെത്തുന്ന മീൻമുട്ടയുടെ ഉറവിടം തേടി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ തമിഴ്നാട്ടിലേക്ക്. വിഴിഞ്ഞത്തെ ‘അസ്മാക്’ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധയെന്നു സംശയിക്കപ്പെടുന്ന സാഹചര്യത്തിൽ രണ്ടു പേർ മരിച്ച സംഭവത്തിൽ തുടരന്വേഷണത്തിനാണ് കേരളത്തിൽ നിന്നുള്ള സംഘം ഇന്നു തമിഴ്നാട്ടിലേക്കു പോകുന്നത്.
വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നു മീൻമുട്ട
കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളുണ്ടായതായി വിലയിരുത്തുന്നത്. ഈ ഹോട്ടലിൽ നിന്നു ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച ഭക്ഷണ സാംപിളുകളുടെ ഫലം ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റിൽ ലഭിച്ചിട്ടില്ല.
അതു ലഭിച്ച ശേഷമേ ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കാൻ കഴിയൂ. മരണമടഞ്ഞവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
വിഴിഞ്ഞത്തെ ചില ഹോട്ടലുകളിൽ മീൻമുട്ട
എത്തിക്കുന്നത് തമിഴ്നാട്ടിൽ നിന്നാണെന്നു വിവരം ലഭിച്ചതിനെ തുടർന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷണർ തമിഴ്നാട് ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ സഹായം തേടിയിരുന്നു. കന്യാകുമാരിക്കു സമീപത്തെ മുട്ടം ഹാർബറിൽ തമിഴ്നാട് ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ നിർദേശ പ്രകാരം ഉദ്യോഗസ്ഥർ പരിശോധന നടത്തി.
തുടർന്ന്, കേരളത്തിൽ നിന്നുള്ള സംഘത്തോട് നേരിട്ടു പരിശോധനയ്ക്ക് എത്താൻ നിർദേശിക്കുകയായിരുന്നു.
മീൻ മാലിന്യം കേരളത്തിലേക്ക്?
∙ തമിഴ്നാട്ടിലെ സീഫുഡ് കമ്പനികളിൽ നിന്നു കയറ്റുമതിക്ക് ഉപയോഗിക്കുന്ന മീനുകളിൽ നിന്നു നീക്കം ചെയ്യുന്ന മാലിന്യമാണ് കേരളത്തിലെ ചില ഹോട്ടലുകളിലേക്ക് ഭക്ഷണ വിഭവമായി എത്തിക്കുന്നതെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സംശയം. മാലിന്യമായി ഉപേക്ഷിക്കുന്ന മീൻമുട്ട
ഉൾപ്പെടെയുള്ളവ കഴുകി വൃത്തിയാക്കി കേരളത്തിലെത്തിച്ചു വലിയ വിലയ്ക്കു വിൽക്കും. ഇത്തരത്തിൽ എത്തിച്ച മുട്ടയാണോ ഭക്ഷ്യ വിഷബാധയ്ക്കു കാരണമായത് എന്ന സംശയത്തിലാണ് പരിശോധന നടത്തുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

