കാസർകോട് ∙ 29 വർഷമായി അപേക്ഷ നൽകി പട്ടയത്തിനു കാത്തിരിക്കുന്ന കുടുംബത്തെ ഇന്നു നടക്കുന്ന പട്ടയമേളയിലും അവഗണിക്കുന്നു എന്നാരോപിച്ചു സിപിഐ കുടുംബത്തെ കൂട്ടി കാസർകോട് തഹസിൽദാരെ ഉപരോധിച്ചു. തുടർന്ന്, പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി.
ഉദ്യോഗസ്ഥ വീഴ്ചയാണെന്ന് സിപിഐ നേതാക്കൾ ആരോപിച്ചു. പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ കണ്ണീരോടെയാണ് ശാന്തയും മകളും പുറത്തേക്കിറങ്ങിയത്.
29 വർഷം മുൻപാണ് സർക്കാർ വാക്ക് വിശ്വസിച്ച് അവർ പട്ടയം കൊടുക്കാമെന്നു പറഞ്ഞ സ്ഥലത്തു താമസം തുടങ്ങിയത്. ചെങ്കള കെ.കെ.പുറം കുന്നിലെ ശാന്തയും മരിച്ചു പോയ ഭർത്താവും മകളും നീതി നിഷേധത്തിന്റെ നേർക്കാഴ്ചകളാണ്.
1997ലാണ് ഇവരുടെ ജീവിതം മാറ്റിമറിച്ച സംഭവങ്ങളുടെ തുടക്കം. ശാന്തയുടെ ഭർത്താവ് സി.എ.ഗോപി വർഷങ്ങൾക്കു മുൻപ് വില കൊടുത്തു വാങ്ങിയ ബെർക്കയിലെ സ്ഥലത്താണ് ഇവർ കുടുംബത്തോടെ കുടിൽകെട്ടി താമസിച്ചിരുന്നത്.
ഈ സ്ഥലത്തിനു പട്ടയം ഇല്ലായിരുന്നു.
അന്നത്തെ വില്ലേജിലെ ഒരു ഉദ്യോഗസ്ഥൻ സ്വാധീനം ഉപയോഗിച്ച് ഈ സ്ഥലം സ്വന്തം അമ്മയുടെ പേരിലാക്കി. അത് വർഷങ്ങളോളം മറച്ചുവയ്ക്കുകയും പിന്നീട് ഈ സ്ഥലം മറ്റൊരാൾക്കു മറിച്ചു വിൽക്കുകയും ചെയ്തു.
അയാളുടെ ഗുണ്ടകൾ എത്തി 1997 നവംബർ മാസത്തിൽ ഗോപിയുടെ കുടിൽ തകർത്ത് കുടുംബത്തെ പുറത്താക്കി.
തെരുവിലായ ഗോപി നീതിക്കായി കുടുംബത്തോടൊപ്പം കലക്ടറേറ്റിനു മുൻപിൽ സമരം നടത്തി. ചർച്ചയ്ക്കൊടുവിലാണ് പട്ടയം നൽകാമെന്നു അധികൃതർ സമ്മതിച്ചതും ഭൂമി കാണിച്ചു കൊടുത്തതും.
എന്നാൽ, വർഷങ്ങൾ പിന്നിട്ടിട്ടും പട്ടയം മാത്രം ലഭിച്ചില്ല. ഇത്തവണയെങ്കിലും ലഭിക്കും എന്നായിരുന്നു പ്രതീക്ഷ.
എന്നാൽ, സ്ഥലവുമായി ബന്ധപ്പെട്ടു സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നാണ് അധികൃതർ പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

