കോഴിക്കോട്: ബൈക്കിന്റെ രജിസ്ട്രേഷന് നമ്പറും ചെയ്സ് നമ്പറും വ്യാജമായി നിര്‍മിച്ച് ഉപയോഗിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് തലയേടത്ത് പറമ്പ് സലാം മന്‍സിലില്‍ മുഹമ്മദ് ഷഹദി(19)നെയാണ് മാറാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏഴാം തിയതി പുലര്‍ച്ചെ അരക്കിണറിലെ സ്വകാര്യ ആശുപത്രിക്ക് സമീപം സംഘര്‍ഷമുണ്ടെന്നറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിരുന്നു. പൊലീസിനെ കണ്ടപാടെ എല്ലാവരും ചിതറിയോടി.
സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബൈക്ക് പരിശോധിച്ചപ്പോള്‍ നമ്പര്‍ വ്യാജമാണെന്ന് പൊലീസിന് ബോധ്യമാവുകയായിരുന്നു. ചെയ്സ് നമ്പര്‍ മായ്ക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് എന്ജിന് നമ്പര്‍ കണ്ടെത്തി ഉടമയെ ബന്ധപ്പെടുകയും മുഹമ്മദ് ഷഹദിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വാഹനത്തിന്റെ നമ്പര്‍ മാറ്റിയത് എന്തിനാണെന്നും ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.
മാറാട് എസ്ഐ അശ്വിന് റോയ്, എഎസ്ഐ മനോജന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മിഥുന് എന്നിവരുള്‍പ്പെട്ട സംഘമാണ് ഷഹദിനെ പിടികൂടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

