തിരുവനന്തപുരം∙ രാജ്യത്തെ പൊതു ഓപ്പൺ സർവകലാശാലകളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ പരിവർത്തനങ്ങൾ കൊണ്ടുവരാനും ലക്ഷ്യമിട്ട്, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിച്ച 5–ാമത് ദേശീയ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാരുടെ റൗണ്ട് ടേബിൾ കോൺഫറൻസ് സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ, ഇന്ത്യൻ അസോസിയേഷൻ ഓഫ് പബ്ലിക് ഓപ്പൺ യൂണിവേഴ്സിറ്റീസിനെ ഒരു ഔദ്യോഗിക ദേശീയ കൺസോർഷ്യമായി പുനഃസംഘടിപ്പിക്കാൻ തീരുമാനമായി.
ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ കാഴ്ചപ്പാടുകൾ മുൻനിർത്തി, രാജ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനായുള്ള കൃത്യമായ റോഡ് മാപ്പിനും സമ്മേളനം അംഗീകാരം നൽകി.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. ഡോ.
വി.പി.ജഗതി രാജ്, നാക് ഡയറക്ടർ പ്രഫ. ഗണേഷ് കണ്ണാഭിരാൻ, കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡിഷണൽ സെക്രട്ടറി അനന്ത റാവു പാട്ടിൽ, കോമൺ വെൽത്ത് ഓഫ് ലേർണിങ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പ്രഫ.
പീറ്റർ സ്കോട്ട്, ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. ഉമാ കാഞ്ചിലാൽ, ഡോ.
ബി.ആർ.അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റി ഹൈദരാബാദ് വൈസ് ചാൻസലർ പ്രഫ. ഖണ്ഡ ചക്രപാണി, ബാബ സാഹേബ് അബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റി ഗുജറാത്ത് വൈസ് ചാൻസലർ പ്രഫ.
ഡോ. ആമി ഉപാദ്യായ, ശ്രീലങ്ക ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സീനിയർ പ്രഫ.
പി.എം.സി.തിലകരത്നെ, യശ്വന്ത്റാവു ചവാൻ മഹാരാഷ്ട്ര ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. സഞ്ജീവ് സോനാവനെ, ഉത്തരാഖണ്ഡ് ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ.
നവീൻ ചന്ദ്ര, കർണാടക സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. ശരണപ്പ വി.
ഹാൽസ് തുടങ്ങിയവർ 3 ദിവസങ്ങളിലായി നടന്ന ചർച്ചകൾക്ക് നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

