വില കുറഞ്ഞ ചൈനീസ് ഉൽപന്നങ്ങൾ വളഞ്ഞ വഴിയിലൂടെ ഇന്ത്യയിലേക്ക് കടത്തുന്നത് രാജ്യത്തെ ബിസിനസുകളെ സാരമായി ബാധിക്കുന്ന ഒരു പ്രശ്നമാണ്. തുടക്കത്തിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളും പടക്കങ്ങളും കളിപ്പാട്ടങ്ങളുമാണ് ഇത്തരത്തിൽ എത്തിയിരുന്നത്.
ഇടയ്ക്ക് വിലകുറഞ്ഞ വാൾനട്ടുകളും ചൈനയിൽ നിന്ന് എത്താൻ തുടങ്ങി. ഇതോടെ കശ്മീരിലേത് അടക്കമുള്ള കർഷകർ ബുദ്ധിമുട്ടിലായി.
ഇക്കാര്യം മനസിലാക്കിയ അധികൃതർ കള്ളക്കടത്തുകൾക്കെതിരെ ശക്തമായ നടപടിയും സ്വീകരിച്ചു. എന്നാൽ കഴിഞ്ഞ വാരം മുംബൈ നവഷേവ തുറമുഖത്ത് ഇറാനിൽ നിന്നെത്തിയ ഒരു കപ്പൽ പരിശോധിച്ച അധികൃതർ അക്ഷരാർത്ഥത്തിൽ മൂക്കത്തു കൈവച്ചു.
ചൈനീസ് നിർമിത വാൾനട്ടുകൾ അഫ്ഗാനിസ്ഥാനിൽ ഉൽപാദിപ്പിച്ചെന്ന വ്യാജേനയാണ് കണ്ടെയ്നറുകളിൽ കടത്തിയിരുന്നത്. അതും ചൈനീസ് ലേബൽ പോലും മാറ്റാതെ.
വ്യാജ ഉറവിടം കാണിച്ച് എത്തിയ 46 കണ്ടെയ്നറുകളാണ് കസ്റ്റംസ് പിടികൂടിയത്.
ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്ത് നിന്നെത്തിയ കപ്പലിലുണ്ടായിരുന്ന 310 കണ്ടെയ്നറുകളാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അധികൃതർ തടഞ്ഞുവെച്ചത്. ഏതാണ്ട് 50 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് സംഭവത്തിന് പിന്നിൽ നടന്നതെന്നാണ് കരുതുന്നത്.
സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ കോടികൾ വില വരുന്ന കണ്ടെയ്നറുകള്‍ ഏറ്റെടുക്കാൻ ആരും മുന്നോട്ടു വരാത്തതാണ് അധികൃതരെ അത്ഭുതപ്പെടുത്തുന്നത്.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള വാൾനട്ട് ഇറക്കുമതിക്ക് 100 ശതമാനം തീരുവയാണ് ഇന്ത്യ ചുമത്തിയിരിക്കുന്നത്.
രാജ്യത്തെ വാൾനട്ട് കർഷകരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണിത്. എന്നാൽ സൗത്ത് ഏഷ്യൻ ഫ്രീ ട്രേഡ് എഗ്രിമെന്റിന്റെ അടിസ്ഥാനത്തിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള വാൾനട്ട് ഇറക്കുമതിക്ക് നികുതി നൽകേണ്ടതില്ല.
ഇതാണ് തട്ടിപ്പുകാര്‍ മറയാക്കുന്നത്. ചൈന, ചിലെ, അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് കുറഞ്ഞ വിലക്ക് വാങ്ങുന്ന വാള്‍നട്ടുകൾ ആദ്യം അഫ്ഗാനിസ്ഥാനിലോ ഇറാനിലോ എത്തിക്കും.
ഇവിടെ നിന്ന് ‘മെയ്ഡ് ഇൻ അഫ്ഗാനിസ്ഥാൻ’ ലേബൽ ഒട്ടിച്ച ശേഷം മറ്റൊരു കപ്പലിൽ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കും. ഇപ്പോൾ പിടികൂടിയ കണ്ടെയ്നറുകളിൽ ചൈനീസ് ഭാഷയിലുള്ള എഴുത്ത് പോലും നീക്കം ചെയ്തിരുന്നില്ലെന്നാണ് അധികൃതർ പറയുന്നത്.
വ്യാപാരികൾക്കിടയിലെ ‘ശത്രുത’ ഗുണമായി
വർഷങ്ങളായി ഇത്തരത്തിലുള്ള തട്ടിപ്പ് നടന്നു വരികയാണെങ്കിലും കണ്ടുപിടിക്കാൻ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇത്തവണ വ്യാപാരികൾക്കിടയിലെ ചില തർക്കങ്ങളാണ് കള്ളി വെളിച്ചത്താക്കിയത്.
വാൾനട്ടിന് പുറമെ ചൈനീസ് അടയ്ക്ക, ഏലയ്ക്ക, ഇഞ്ചി തുടങ്ങിയ ഉൽപന്നങ്ങളുടെ കാര്യത്തിലും ഇത്തരം തട്ടിപ്പ് നടക്കാറുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. ഷിപ്പിങുമായി ബന്ധപ്പെട്ട
രേഖകൾ കടലാസ് രൂപത്തിൽ സമർപ്പിക്കുന്നതു കൊണ്ട് ഇവ ട്രാക്ക് ചെയ്യാൻ എളുപ്പമല്ലെന്നും ഇവർ പറയുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

